Friday, September 14, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.14 AM

തുര്‍ക്കിയില്‍ അടിയന്തരാവസ്‌ഥ പിന്‍വലിച്ചു

ഇസ്‌താംബുള്‍: തുര്‍ക്കിയില്‍ 2016 ലെ അട്ടിമറി ശ്രമത്തെത്തുടര്‍ന്നു പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥ പിന്‍വലിച്ചു. എന്നാല്‍, കൂടുതല്‍ കടുത്ത അടിച്ചമര്‍ത്തില്‍ നടപടികള്‍ ഭരണകൂടം ഏര്‍പ്പെടുത്തിയേക്കമെന്നു പ്രതിപക്ഷ കക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാരിനെതിരേ നടന്ന അട്ടിമറി ശ്രമം അടിച്ചമര്‍ത്തിയതിനു പിന്നാലെ 2016 ജൂലൈ 20 നാണു പ്രസിഡന്റ്‌ തയിപ്‌ എര്‍ദോഗന്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്‌. മൂന്നു മാസത്തേക്കുള്ള അടിയന്തരാവസ്‌ഥ പ്രഖ്യാപനം പിന്നീടു ഏഴു തവണ നീട്ടി.
ഇതിനിടെ, കലാപത്തെ പിന്തുണച്ചെവരെന്ന്‌ ആരോപിച്ച്‌ 80,000 പേരെ തടവിലാക്കി. ഇതിന്റെ ഇരട്ടിയോളം ആളുകളെ ജോലിയില്‍നിന്നും പൊതുസ്‌ഥാപനങ്ങളില്‍നിന്നും പിരിച്ചുവിട്ടു. കലാപത്തിനു പ്രേരണ നല്‍കിയെന്ന്‌ ആരോപിക്കപ്പെടുന്ന, യു.എസ്‌. ആസ്‌ഥാനമായുള്ള മതപ്രഭാഷകന്‍ ഫേത്തുല്ല ഗുലന്റെ അനുയായികള്‍ മാത്രമല്ല കുര്‍ദിഷ്‌ പ്രവര്‍ത്തകരും ഇടതുപക്ഷക്കാരും അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എര്‍ദോഗന്‍ അടിയന്തരാവസ്‌ഥ പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

Ads by Google
Thursday 19 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW