Monday, November 05, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 08.28 PM

എന്തൊക്കെ ചെയ്തിട്ടും കൊഴിച്ചില്‍ തുടരുകയും മുടിയുടെ വണ്ണം കുറയുകയുമാണോ? മുടി തഴച്ചുവളരാന്‍ 5 ഭക്ഷണങ്ങള്‍

uploads/news/2018/07/234297/hair-groth.jpg

ഇടതൂര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്‌നമാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുടിക്കു നല്‍കുന്നത്ര കരുതലും ശ്രദ്ധയും മറ്റൊന്നിനും പലരും കൊടുക്കാറില്ല, എന്തൊക്കെ ചെയ്തിട്ടും കൊഴിച്ചില്‍ തുടരുകയും മുടിയുടെ വണ്ണം കുറയുകയുമാണോ? എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന അഞ്ചു ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

മുട്ട - പലരുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമായ അമിനോ ആസിഡുകളാല്‍ സമ്പന്നമാണ് മുട്ട. ആരോഗ്യകരമായ ശിരോചര്‍മത്തിനും മുട്ട കഴിക്കുന്നതു നല്ലതാണ്. മുടികൊഴിച്ചില്‍ മാറി കരുത്താര്‍ന്ന മുടിയിഴകളുടെ വളര്‍ച്ചക്കാവശ്യമായ ബയോട്ടിനും മുട്ടയില്‍ ഏറെയുണ്ട്.

മത്സ്യം - വിറ്റാമിന്‍ സി, ഒമേഗ ത്രീ ആസിഡ് എന്നിവയടങ്ങിയ മത്സ്യങ്ങളും മുടി വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. ബി6, ബി12 വിറ്റാമിനുകള്‍ അടങ്ങിയ മീനുകള്‍ ശിരോചര്‍മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും മുടിയെ കരുത്തുറ്റതാക്കുകയും ചെയ്യും.

പച്ചക്കറികളും പഴവര്‍ഗങ്ങളും - മത്സ്യമാംസാദികള്‍ക്കൊപ്പം ശരീരത്തിനു നിര്‍ബന്ധമായും വേണ്ടുന്നതാണ് പച്ചക്കറികളും. ഇലവര്‍ഗങ്ങളും കാരറ്റുമൊക്കെ മുടിവളര്‍ച്ചയെ വര്‍ധിപ്പിക്കുന്നവയാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം ദിവസവും വിറ്റാമിനുകളാല്‍ സമൃദ്ധമായ കാരറ്റ് ജ്യൂസും കുടിക്കാം. ഓറഞ്ച്, ആപ്പിള്‍, മാതളം, മുന്തിരിങ്ങ തുടങ്ങിയ സിട്രസ് അടങ്ങിയ കടുംനിറത്തിലുള്ള പഴങ്ങളും ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയവയാണ്. ശിരോചര്‍മത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്.

ബദാം - മുടിയെ കരുത്തുറ്റതാക്കുന്നതില്‍ ബദാമിനുള്ള സ്ഥാനം ചെറുതല്ല. ഒമേഗാ ത്രീ ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമായ ബദാം മുടിയുടെ ഉള്ളു വര്‍ധിപ്പിക്കുന്നു. രാത്രിയില്‍ വെള്ളത്തില്‍ ബദാം കുതിര്‍ത്തു വച്ചതിനു ശേഷം കഴിക്കുന്നത് മുടിക്കു വളരെ നല്ലതാണ്. മുടിക്കു മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും ബദാമിന്റെ സ്ഥാനം മുന്‍പന്തിയിലുണ്ട്.

നെല്ലിക്ക - മുടിവളര്‍ച്ചയെ പരിപോഷിക്കുന്നതില്‍ മുന്നിലാണ് നെല്ലിക്കയുടെ സ്ഥാനം. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റ്‌സും ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക മുടികൊഴിച്ചിലിനെ ഇല്ലാതാക്കുന്നു. ശിരോചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലുകളും താരനും ഇല്ലാതാക്കാനും നരയില്‍ നിന്നും മുടിയെ സംരക്ഷിക്കാനും ബെസ്റ്റാണ് നെല്ലിക്ക. മാത്രമല്ല മുടി കൂടുതല്‍ തിളങ്ങണമെന്നാഗ്രഹിക്കുന്നവര്‍ക്കു നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്ക പച്ചയ്‌ക്കോ അല്ലാതെയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, ഫലം നിശ്ചയമാണ്.

Ads by Google
Wednesday 18 Jul 2018 08.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW