Saturday, September 15, 2018 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 02.07 PM

നടി പ്രിയങ്ക ആത്മഹത്യ ചെയ്തു

Actress, priyanka

ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക (32) ആത്മഹത്യ ചെയ്തു. വളസരവക്കത്തെ വീട്ടില്‍ ഇന്നു രാവിലെയോടെയാണ് നടി പ്രിയങ്കയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രിയങ്കയെ കണ്ടത്. ഉടന്‍തന്നെ സമീപവാസികളെ വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മൂന്നു വര്‍ഷം മുന്‍പായിരുന്നു അരുണ്‍ബാലയുമായുളള പ്രിയങ്കയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവര്‍ക്ക് കുട്ടികളില്ല.

രമ്യാ കൃഷ്ണന്‍ മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധേയമായത്. ഇതിലെ ജ്യോതിക എന്ന പ്രിയങ്കയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സണ്‍ ടിവിയിലെ അപൂര്‍വ്വ രാഗങ്കള്‍, ഭൈരവി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Wednesday 18 Jul 2018 02.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW