Wednesday, November 14, 2018 Last Updated 34 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.50 PM

യുവതിയുമായി പരസ്പര സമ്മതത്തോടെ പല തവണ ബന്ധപ്പെട്ടിട്ടുണ്ട് ; കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ നാലാം പ്രതിയായ വൈദികന്‍ ; ബലാത്സംഗമായിരുന്നില്ല, എല്ലാം രണ്ടുപേരും അറിഞ്ഞുകൊണ്ട്

uploads/news/2018/07/234256/women.jpg

പത്തനംതിട്ട: കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെയുള്ള ലൈംഗികതയാണ് നടന്നതെന്നും കേസിലെ നാലാംപ്രതി വൈദികന്‍. യുവതിയുടെ കുടുംബത്തെ വര്‍ഷങ്ങളായി അറിയാമെന്നും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈദികന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയലാണ് വൈദികന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുവതിയുമായി പരസ്പര സമ്മതത്തോടെ പല തവണ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണെ്ന്നും ആരുടെയോ ഭീഷണിയുടെ പുറത്താണ് യുവതിപീഡിപ്പിച്ചെന്ന് മൊഴി നല്‍കിയിരിക്കുന്നതെന്നും കുമ്പസാര വിഷയങ്ങള്‍ യുവതി താനുമായി പങ്കു വെച്ചിട്ടില്ലെന്നും വൈദികന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ നാലാം പ്രതിയായ ഡല്‍ഹി ഭദ്രാസനത്തിലെ ജനസ്പുരി പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. ജെയ്‌സ്. കെ. ജോര്‍ജ്ജിന്റേതാണ് വെളിപ്പെടുത്തല്‍. സഭാനിയമം അനുസരിച്ച് ജെയ്‌സിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമായ കുറ്റമാണ്.

വിവാഹിതന്‍ കൂടിയായ ജെയ്‌സ് മറ്റൊരാളുടെ ഭാര്യയുമായി പുലര്‍ത്തുന്ന ബന്ധം ആജീവനാന്ത വിലക്ക് വരെ ലഭിക്കാവുന്ന കുറ്റമാണ്. വൈദികരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശമുണ്ട്. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. യുവതിയെ 16 വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെട്ട വൈദീകനാണ് ഒന്നാം പ്രതി.

ബലാത്സംഗ ഇരകളെ ഉള്‍പ്പെടെയുള്ള ആള്‍ക്കാരെ കൗണ്‍സിലിംഗിന് വിധേയമാക്കുന്ന വിഭാഗത്തില്‍ പെടുന്നയാളാണ് നാലാം പ്രതി ജെയ്‌സ്. കൗണ്‍സിലിംഗിനെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജെയ്‌സ് പീഡനത്തിന് ഇരയാക്കിയതെന്നാണ് മൊഴിയില്‍ പറയുന്നത്. രണ്ടും മൂന്നും പ്രതികള്‍ കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണി മുഴക്കി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. വൈദികരുടെയെല്ലാം കയ്യില്‍ തന്റെ നഗ്നചിത്രവും ഉണ്ടെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

Ads by Google
Wednesday 18 Jul 2018 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW