Sunday, August 19, 2018 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Wednesday 18 Jul 2018 10.15 AM

ജ്ഞാനസമ്പൂര്‍ണമായ ആത്മാവിന്റെ പേരാണ് രാമന്‍

uploads/news/2018/07/234230/ramayanam180718.jpg

രാമായണ മഹാകാവ്യം ബ്രഹ്മദേവന്റെ നിര്‍ദ്ദേശപ്രകാരം വാല്മീകി മഹര്‍ഷി സമാഹിത ചിത്തനായി രാമായണ ചരിത്രങ്ങളെ സമാധിയില്‍കൂടി ദര്‍ശിച്ച് തനിക്കറിയാന്‍ കഴിഞ്ഞതിനെ പുറമേക്കു പ്രകാശിപ്പിച്ചു അതാണ് ആദിരാമായണം അല്ലെങ്കില്‍ വാല്‍മീകി രാമായണം, ബാലകണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡകം, കിഷ്‌ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം ഇങ്ങനെ 7 കാണ്ഡങ്ങളും 7-ലുംകൂടി ആകെ 24000 ശ്ലോകങ്ങളുമായിട്ടാണ് വാല്മീകി മഹര്‍ഷിയുടെ രാമായണത്തിന്റെ ആവിഷ്‌ക്കാരം.

മനുഷ്യന്റെ ധര്‍മ്മനിഷ്ഠയാകുന്ന അതിര്‍ത്തിയുടെ ഉള്ളില്‍ ഈശ്വരനെ ഒതുക്കിനിര്‍ത്തുകയെന്ന അത്ഭുതകൃത്യവും രാമായണത്തിനു മാത്രമേ സാധിച്ചിട്ടുള്ളൂ. ശ്രീരാമന്റെ സത്യനിഷ്ഠ, ഏകപത്‌നീവ്രതം ഇവ ഇതിനുദാഹരണങ്ങളാണ്. ഈശ്വരന്‍ മനുഷ്യരുടെ ഇടയിലേയ്ക്കിറങ്ങി വരലല്ല, മനുഷ്യന്‍ ഈശ്വരങ്കലേയ്ക്കു ഉയരലാണാവശ്യം, അതായത് ഈശ്വരന്‍ മനുഷ്യനെപ്പോലെ ആയിത്തീരലല്ല, മനുഷ്യന്‍ ഈശ്വരനെപ്പോലെ ആയിത്തീരലാണാവശ്യം.

മൂഡനായ ജീവന്‍ പരമാര്‍ത്ഥം അറിയാതെ ഭ്രമിച്ച് എല്ലാ കര്‍മ്മങ്ങള്‍ക്കും താനാണ് കര്‍ത്താവെന്നഭിമാനിക്കുന്നു. അതുകാരണത്താല്‍ കര്‍മ്മബദ്ധനായി വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും സുഖിക്കുകയും ദുഃഖിക്കുകയും എല്ലാം ചെയ്യുന്നു. സീതയേയും രാമനേയും തിരിച്ചറിയുമ്പോള്‍ എല്ലാ ബന്ധങ്ങളില്‍നിന്നും നിത്യമുക്ത നിവൃത്തനായി സുഖിയായി തീരുന്നു. സമ്പല്‍സമൃദ്ധിക്കു ധര്‍മ്മാചരണമാണ് ഏറ്റവും പറ്റിയ മാര്‍ഗമെന്നു രാമായണം ഉദ്‌ഘോഷിക്കുന്നു. രാമായണ ശ്രവണ-മനന-ത്തിലൂടെ സത്വഗുണം വര്‍ദ്ധിക്കുകയും പ്രാണബലം കൂടുകയും ചെയ്യുന്നു.

പിതാവിന്റെ ആഗ്രഹം, ആജ്ഞ നിറവേറ്റി പുത്ര ധര്‍മ്മം അനുഷ്ഠിക്കാനാണ് രാമന്‍ വനത്തില്‍ പോയത്. പിതാവിന്റെ ആജ്ഞ പാലിക്കാത്ത മകന്‍ പിതൃമലമായിട്ടാണ് വേദം പറയുന്നത്. പിതൃ-പുത്ര ബന്ധത്തിന്റെ മഹത്വമാണ് ഈ സന്ദര്‍ഭം എടുത്തുകാട്ടുന്നത്.

മാതാപിതാക്കള്‍ ദൈവമാണ് എന്ന മഹത്തായ സന്ദേശം ഇതിലൂടെ മാനവികതയ്ക്ക് പകര്‍ന്നു നല്‍കുന്നു. ഈശ്വരന്‍പോലും മനുഷ്യജന്മമെടുത്തു ഭൂമിയില്‍ പിറന്നെങ്കിലും അവിടെയും മാതാപിതാക്കള്‍ക്ക്, അവരുടെ വാക്കിനും ആജ്ഞയ്ക്കുമാണ് പ്രാധാന്യം കൊടുത്തത്. സങ്കല്പം മാത്രമാണ് സുഖ ദുഃഖങ്ങള്‍ക്കാസ്പദം.

മനസ് ഏതൊന്നിനെ ഇഷ്ടപ്പെടുന്നുവോ അതിനെ സുഖമായും മനസ് വെറുക്കുന്നതിനെ ദുഃഖമായും കരുതുന്നു. ഏതൊന്നിനോട് അമിതമായ മമത്വം ഉണ്ടാകുന്നുവോ അതില്‍നിന്നുതന്നെ ദുഃഖമുണ്ടാകും. ഇത് പ്രകൃതിയുടെ നിയമമാണ്. പരമാത്മാവിനോട് ഒഴിച്ചുള്ള എല്ലാ ബന്ധങ്ങളും ദുഃഖത്തിന് ഇടയാകുന്നു. നിത്യ-മുക്ത-ശുദ്ധമായ അഖണ്ഡബോധത്തിലേയ്ക്ക് മാനവരാശിയെ നയിക്കുന്നതാണ് രാമതത്വം.

*** (ഹരിപ്പാട് സനാതന വേദ പാഠശാല ചെയര്‍മാനാണു ലേഖകന്‍)

Ads by Google
Ads by Google
Loading...
TRENDING NOW