Thursday, September 13, 2018 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.18 AM

കുതിച്ചുയരുന്ന കൊലപാതകങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും

uploads/news/2018/07/234141/3.jpg

സംസ്‌ഥാനത്ത്‌ മുമ്പൊരിക്കലും ഇല്ലാത്ത വിധം ക്രൂരമായ കൊലപാതകം, മാനഭംഗം, കുട്ടികള്‍ക്ക്‌ നേരെയുള്ള അതിക്രമം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള കുറ്റങ്ങള്‍ എന്നിവ വര്‍ധിക്കുന്നതായി ആഭ്യന്തര മന്ത്രാലയം. ഈ വര്‍ഷം മേയ്‌ വരെ 303 കുട്ടികളും 558 സ്‌ത്രീകളുമാണു മാനംഗത്തിനിരയായത്‌. അഞ്ചു മാസംകൊണ്ട്‌ 146 കൊലപാതകങ്ങളും 338 കൊലപാതക ശ്രമങ്ങളും നടന്നു. കൊല്ലപ്പെട്ടവരില്‍ 16 പേര്‍ കുട്ടികളാണ്‌.
കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും ഇരട്ടിയിലധികം കൂടുന്നുണ്ടെന്നാണു 2008 മുതല്‍ ഈ വര്‍ഷം മേയ്‌ വരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം പറയുന്നത്‌. മൂന്നു വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന 1,10,620 കേസുകളാണ്‌ 2008 ല്‍ സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. എന്നാല്‍, ഈ വര്‍ഷം മേയ്‌ വരെയുള്ള കാലയളവില്‍ ഇത്‌ 84,629 ആണ്‌. ഇക്കാലയളവില്‍ 2,033 അക്രമങ്ങള്‍ സ്‌ത്രീകള്‍ക്കെതിരേ അരങ്ങേറി. 2008 ല്‍ ഇത്‌ 2,745 കേസുകള്‍ മാത്രമായിരുന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ 2008-ല്‍ 183 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പക്ഷേ, ഈ വര്‍ഷം മേയ്‌ വരെ മാത്രം ഇത്തരം 563 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു.
ശൈശവ വിവാഹവത്തിന്റെ എണ്ണത്തലും കാര്യമായ വര്‍ധനയുണ്ട്‌. 2008 ല്‍ നാലു ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം മേയ്‌ വരെ ഇത്തരം 10 സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. 2008 ല്‍ മയക്കുമരുന്ന്‌ കടത്തും വില്‍പ്പനയും ഉള്‍പ്പെടെ 508 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഈ വര്‍ഷം മേയ്‌ വരെ 592 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. അബ്‌കാരി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും ഇരട്ടിയായി. 2008-ല്‍ 10,176 അബ്‌കാരി കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസംകൊണ്ട്‌ ഇത്‌ 20,120 ആയി ഉയര്‍ന്നു.
സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ തിരുവനന്തപുരം ജില്ലയാണു മുന്നില്‍. പിന്നില്‍ വയനാടും. തിരുവനന്തപുരം നഗരത്തിലും റൂറല്‍ പോലീസ്‌ പരിധിയിലുമായി 89 മാനഭംഗങ്ങളും പീഡനവും ഉള്‍പ്പെടെ സ്‌ത്രീകള്‍ക്കെതിരേ 389 അക്രമങ്ങളുമാണ്‌ ആദ്യ അഞ്ചു മാസം കൊണ്ടുണ്ടായത്‌. കൊല്ലമാണ്‌ തൊട്ടുപിന്നില്‍. യഥാക്രമം 75 ഉം 264 ഉം കേസുകള്‍. മൂന്നാം സ്‌ഥാനത്ത്‌ എറണാകുളമാണ്‌. യഥാക്രമം 56 ഉം 181 ഉം. വയനാട്ടില്‍ ഇത്‌ 21 ഉം 57 ഉം ആണ്‌. മറ്റു ജില്ലകളിലെ കണക്കുകള്‍ മേയ്‌ വരെ: മാനഭംഗം, അക്രമം എന്നീ ക്രമത്തില്‍: പത്തനംതിട്ട (27, 79), ആലപ്പുഴ (27, 110), ഇടുക്കി (27, 88), കോട്ടയം (22, 105), തൃശൂര്‍ (54, 180), പാലക്കാട്‌ (36, 66), മലപ്പുറം (40, 170), കോഴിക്കോട്‌ (36, 154), കണ്ണൂര്‍ (25, 98), കാസര്‍ഗോഡ്‌ (22).
സൈബര്‍ കുറ്റകൃത്യങ്ങളിലും വന്‍ വര്‍ധന രേഖപ്പെടുത്തി. അഞ്ചു വര്‍ഷത്തിനുള്ളില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ സ്‌ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, ഓണ്‍ലൈന്‍ പെണ്‍വാണിഭം, ഓണ്‍ലൈന്‍ തട്ടിപ്പ്‌, മയക്കുമരുന്ന്‌ കടത്ത്‌ തുടങ്ങി സംസ്‌ഥാനത്തു രജിസ്‌റ്റര്‍ ചെയ്‌തത്‌ 631 കേസുകളാണ്‌. 487 പ്രതികള്‍ പിടിയിലായപ്പോള്‍ 117 പ്രതികള്‍ കാണാമറയത്താണ്‌. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മികച്ച സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും കുറ്റകൃത്യങ്ങള്‍ വര്‍ഷംതോറും വര്‍ധിക്കുന്നത്‌ പോലീസിന്‌ തലവേദനയാണ്‌. വ്യാജ ഫേസ്‌ബുക്ക്‌ പ്ര?ഫൈലുകള്‍, മൊബൈല്‍, വാട്‌സ്‌ആപ്പ്‌ എന്നിവ മുഖേന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള ലൈംഗികാതിക്രമത്തിന്റെ നിരക്കിലും വന്‍ വര്‍ധനയുണ്ട്‌. ഇത്തരത്തില്‍ 371 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ 278 പ്രതികളെ പിടികൂടി. ഒന്‍പതു പേരെ ശിക്ഷിച്ചു. 94 പ്രതികളെ പിടികൂടാനുണ്ട്‌.
353 പ്രായപൂര്‍ത്തിയായ സ്‌ത്രീകളും 18 കുട്ടികളും ഇത്തരം തട്ടിപ്പിനിരയായി. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്‌ത 25 കേസുകളില്‍ നാലു കുട്ടികളാണ്‌ ഇരയായത്‌. 85 പേരെ പിടികൂടി. മൂന്നു പേര്‍ക്കു ശിക്ഷ കിട്ടിയപ്പോള്‍ ഇനി ഏഴു പേരെകൂടി പിടികൂടാനുണ്ട്‌. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പും ഇക്കാലത്ത്‌ വ്യാപകമായെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
37 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ്‌ നടന്നിട്ടുള്ളത്‌. 182 കേസുകളാണ്‌ വിവിധയിടങ്ങളിലായി രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്‌. ഇതില്‍ 46 കേസുകള്‍ തെളിയിച്ചപ്പോള്‍ 136 കേസുകള്‍ തെളിവില്ലാതെയും പ്രതികളെ കിട്ടാതെയും അവശേഷിക്കുന്നു. മയക്കുമരുന്ന്‌ കടത്തുമായി ബന്ധപ്പെട്ട്‌ ആകെ 53 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതില്‍ 78 പ്രതികളെ പിടിച്ചു. 12 പേരെ ശിക്ഷിച്ചപ്പോള്‍ 16 പേരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
ബാലപീഡനത്തിലും വന്‍വര്‍ധനയുണ്ടായി. നാലു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട പീഡനക്കേസുകളില്‍ 93 ശതമാനം വര്‍ദ്ധനയുണ്ട്‌. ഇക്കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും കൊച്ചിയില്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ 17 ബാല പീഡനക്കേസുകളാണെന്ന്‌ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ്‌ ബ്യൂറോ വെളിപ്പെടുത്തുന്നു. 43 ഓളം പീഡനക്കേസുകളാണ്‌ നിലവില്‍ കൊച്ചിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. 2014 ല്‍ 130 ബാല പീഡനക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ 2017 ല്‍ അത്‌ 250 ആയി ഉയര്‍ന്നു. 2015 (150), 2016 (224) എന്നിങ്ങനാണ്‌ മറ്റു വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കേസുകള്‍.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Wednesday 18 Jul 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW