Tuesday, July 23, 2019 Last Updated 33 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.07 AM

ട്രംപിനെ "നനഞ്ഞ നൂഡില്‍സാക്കി" ഷ്വാസനഗര്‍

uploads/news/2018/07/234097/3.jpg

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നനഞ്ഞ ന്യൂഡില്‍സെന്ന്‌ ഹോളിവുഡ്‌ നടനും കലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍നോള്‍ഡ്‌ ഷ്വാസനഗര്‍. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിനുമായി ട്രംപ്‌ ഹെല്‍സിങ്കിയില്‍ നടത്തിയ ഉച്ചകോടിക്കെതിരേ ഇന്‍സ്‌റ്റഗ്രാം വീഡിയോയിലൂടെയാണു ഷ്വാസനഗര്‍ രംഗത്തെത്തിയത്‌. പുടിന്റെ കുട്ടിയാരാധകനെപ്പോലെയാണ്‌ പത്രസമ്മേളനത്തില്‍ ട്രംപ്‌ കാണപ്പെട്ടതെന്നും ഒരുവേള പുടിന്റെ ഓട്ടോഗ്രാഫ്‌ ചോദിച്ചേക്കുമോ എന്നുപോലും തോന്നിയെന്നു ഹോളിവുഡിന്റെ സൂപ്പര്‍ നായകന്‍ കുറ്റപ്പെടുത്തി. ട്രംപ്‌ യു.എസിന്റെയും ജനങ്ങളുടെയും അഭിമാനം നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്കു ശേഷം പുടിനുമൊത്തു ട്രംപ്‌ നടത്തിയ പത്രസമ്മേളനത്തിനെതിരേ അമേരിക്കയിലെമ്പാടും വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

Ads by Google
Wednesday 18 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW