Wednesday, November 21, 2018 Last Updated 11 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.07 AM

തായ്‌ കുട്ടികളും കോച്ചും ഇന്ന്‌ ആശുപത്രി വിടും

uploads/news/2018/07/234096/2.jpg

ബാങ്കോക്ക്‌: തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്നു രക്ഷപ്പെട്ട 12 കുട്ടി ഫുട്‌ബോളര്‍മാരും കോച്ചും ഇന്ന്‌ ആശുപത്രി വിടും. വീടുകളിലേക്കു മടങ്ങും മുമ്പ്‌ അവര്‍ ആകാംക്ഷയുടെ മുള്‍മുനയില്‍നിന്ന നിമിഷങ്ങളെക്കുറിച്ച്‌ പത്രസമ്മേളനത്തില്‍ സംസാരിക്കുമെന്ന്‌ തായ്‌ സര്‍ക്കാരിന്റെ വക്‌താവ്‌ സാന്‍സെണ്‍ കയ്‌കാമെഡ്‌ പറഞ്ഞു.
മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള താം ലുയാങ്‌ പര്‍വതത്തിലെ വമ്പന്‍ ഗുഹയില്‍ നിന്നാണു 11, 16 വയസ്‌ പ്രായമുള്ള കുട്ടികളെയും 25 വയസുകാരന്‍ കോച്ചിനെയും രക്ഷിച്ചത്‌. ചിയാങ്‌ റായ്‌ നഗരത്തിലെ ആശുപത്രിയില്‍ കഴിയുകയാണ്‌ കുട്ടികളും കോച്ചും. ലോകത്തിന്റെ ആകാംക്ഷയ്‌ക്ക്‌ അറുതി വരുത്തുകയാണ്‌4 ഇന്നത്തെ പത്രസമ്മേളനത്തിന്റെ ലക്ഷ്യം. പെട്ടെന്നുണ്ടായ രാജ്യാന്തര പ്രശസ്‌തിയും കുറച്ചു നാള്‍ ഒറ്റപ്പെട്ടതും കുട്ടികളില്‍ മാനസികാരോഗ്യത്തിനു ക്ഷീണമാകുമെന്ന ഭയത്തിലാണ്‌ അധികൃതര്‍. മാധ്യമപ്രവര്‍ത്തകര്‍ എഴുതിത്തയാറാക്കിയ ചോദ്യങ്ങള്‍ മാനസികാരോഗ്യ വിദഗ്‌ധര്‍ പരിശോധിച്ച ശേഷം ഒരു മോഡറേറ്റര്‍ വഴി കുട്ടികള്‍ക്കു കൈമാറാനാണു സര്‍ക്കാരിന്റെ പദ്ധതി. പത്രസമ്മേളനം കഴിഞ്ഞു കുട്ടികളെയും കോച്ചിനെയും വീടുകളിലേക്കു മടക്കി അയയ്‌ക്കുമെന്നും സര്‍ക്കാര്‍ വക്‌താവ്‌ പറഞ്ഞു.

Ads by Google
Wednesday 18 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW