Sunday, November 18, 2018 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.07 AM

പുടിനുമായി ഉച്ചകോടി: ട്രംപിന്‌ രൂക്ഷവിമര്‍ശനം

uploads/news/2018/07/234095/1.jpg

വാഷിങ്‌ടണ്‍: റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനുമായുള്ള ഉച്ചകോടിക്കു ശേഷം മടങ്ങിയെത്തിയ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനു യു.എസില്‍ രൂക്ഷ വിമര്‍ശനം. 2016 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞ ട്രംപിന്റെ നടപടിയെ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ തന്നെ വിമര്‍ശിച്ചു.
പുടിനുമൊത്തു നടത്തിയ സംയുക്‌ത പ്രസ്‌താവനയിലെ ട്രംപിന്റെ പരാമര്‍ശങ്ങളെ അപകീര്‍ത്തികരം, ലജ്‌ജാകരം, വഞ്ചനാപരം എന്നൊക്കെയാണു വിമര്‍ശകര്‍ വിശേഷിപ്പിച്ചത്‌. പ്രസിഡന്റ്‌ പദത്തിലിരുന്നു ട്രംപ്‌ നടത്തിയ ഏറ്റവും വലിയ തെറ്റാണു പ്രസ്‌താവനയെന്നും വിമര്‍ശനമുയര്‍ന്നു. യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നായിരുന്നു ട്രംപിന്റെ വാദം.
അതേ സമയം, തന്റെ നിലപാടിനെ ട്രംപ്‌ ന്യായീകരിച്ചു. രഹസ്യാന്വേഷകരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എന്നാല്‍, മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തണമെങ്കില്‍ നമുക്ക്‌ ഭൂതകാലത്തില്‍ മാത്രമായി ഊന്നിനില്‍ക്കാനാകില്ലെന്നും ട്രംപ്‌ പറഞ്ഞു.
" രാഷ്‌ട്രീയത്തിനു വേണ്ടി സമാധാനം അപകടത്തിലാക്കുന്നതിനേക്കാള്‍, സമാധാനത്തിനു വേണ്ടി രാഷ്‌ട്രീയമായ അപകടസാധ്യത ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്‌."-ട്രംപ്‌ പറഞ്ഞു.

Ads by Google
Wednesday 18 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW