Sunday, November 18, 2018 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.07 AM

കല്ലില്‍ കരിഞ്ഞ റൊട്ടി; പഴക്കം 14,500 വര്‍ഷം

uploads/news/2018/07/234094/oldbreadINT180718.jpg

വാഷിങ്‌ടണ്‍: തീയില്‍ കുരുത്തത്‌ വെയിലില്‍ വാടില്ല എന്നെ ചൊല്ലിനു നേര്‍സാക്ഷ്യമാവുകയാണു വടക്കു കിഴക്കന്‍ ജോര്‍ദാനില്‍നിന്നു കണ്ടെത്തിയ റൊട്ടി. കല്ലിന്റെയും തീയുടെയും സഹായത്താല്‍ നിര്‍മിക്കപ്പെട്ട ഈ റൊട്ടിയുടെ പഴക്കം 14500 വര്‍ഷമാണ്‌.

കൃഷി ഇന്നത്തേതു പോലെ വികസിച്ചിട്ടില്ലാതിരുന്ന അക്കാലത്തും റൊട്ടിയുണ്ടായിരുന്നു എന്നത്‌ ഗവേഷകരെപ്പോലും അതിശയിപ്പിച്ചു. കാട്ടു ധാന്യങ്ങളായ ബാര്‍ലി, ഓട്‌സ്‌, വെള്ളത്തില്‍ കാണുന്ന ഒരുതരം ചെടി എന്നിവയുപയോഗിച്ചാണ്‌ റൊട്ടിയുടെ പൂര്‍വികനെ ഉണ്ടാക്കിയത്‌.

പ്രാകൃത ജീവിതശൈലിയില്‍നിന്നു മെച്ചപ്പെട്ട സംസ്‌കാരത്തിലേക്കു കടന്ന നാറ്റുഫിയന്‍സ്‌ സംസ്‌കാരത്തില്‍പ്പെട്ടവരാണ്‌ ഈ റൊട്ടി നിര്‍മിച്ചതെന്ന്‌ കരുതുന്നു. യൂണിവേഴ്‌സിറ്റി ഓഫ്‌ കോപ്പന്‍ഹേഗിലെ ഗവേഷകരാണ്‌ റൊട്ടി കണ്ടെത്തിയത്‌.

Ads by Google
Wednesday 18 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW