Tuesday, November 06, 2018 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 08.29 PM

വിവാഹജീവിതത്തില്‍ ആദരവ് എങ്ങനെ നഷ്ടപ്പെടുന്നു?

uploads/news/2018/07/234078/relation2.jpg

വിജയകരമായ ദാമ്പത്യത്തിന് ദമ്പതികള്‍ തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. പരസ്പരം സ്‌നേഹവും ബഹുമാനവുമൊക്കെ നല്‍കിയാല്‍ മാത്രമേ നല്ല ദാമ്പത്യബന്ധം സാധ്യമാവുകയുള്ളൂ. വിജയകരമായ എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാന ശിലകളിലൊന്നാണ് പരസ്പരമുള്ള ആദരവ്. ആദരവില്ലായ്മ ഒരു വിവാഹജീവിതത്തെ വേഗത്തില്‍ ഇല്ലായ്മ ചെയ്യാം.

ആദരവ് - പരസ്പരമുള്ള ആദരവ് എന്നതുകൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത്? പരസ്പരമുള്ള ആദരവ് വളരെ ലളിതമായ ഒരു കാഴ്ചപ്പാടാണ്. പരിഗണനയും വിനയവും കലര്‍ന്ന രീതിയില്‍ നിങ്ങളുടെ ജീവിതപങ്കാളിയോട് പെരുമാറുന്നു എന്നാണ് ഇതിനര്‍ത്ഥം. പരുഷവും അനാദരവോടുകൂടിയതുമായ രീതികളില്‍ പരസ്പരം പെരുമാറുന്നത് ഒഴിവാക്കുന്നു എന്നും ഇത് അര്‍ത്ഥമാക്കുന്നു. ഉദാഹരണത്തിന്, അപമാനിക്കുവാനോ, അല്ലെങ്കില്‍ നിന്ദിക്കുവാനോ നിങ്ങള്‍ ശ്രമിക്കുന്നില്ല. പരിഹാസ്യമായി നിങ്ങള്‍ സംസാരിക്കുന്നില്ല എന്നതും പങ്കാളിയെ അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നില്ല എന്നും ഇത് അര്‍ത്ഥമാക്കുന്നു. ചുരുക്കത്തില്‍, നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായങ്ങളെയും, ആഗ്രഹങ്ങളെയും, മൂല്യങ്ങളെയും ഗൗരവമായ രീതിയില്‍ പരിഗണനയ്ക്കുവാന്‍ വേണ്ടും വിലയുള്ളതായി നിങ്ങള്‍ കാണുന്നു എന്നാണ് പരസ്പരമുള്ള ആദരവ് അര്‍ത്ഥമാക്കുന്നത്.

വിവാഹജീവിതത്തില്‍ ആദരവ് എങ്ങനെ നഷ്ടപ്പെടുന്നു? - ദൈനംദിനമുള്ള മനഃക്ലേശങ്ങളും ആയാസങ്ങളും കാരണമായി ആദരവ് സാവധാനം തേഞ്ഞു മാഞ്ഞുപോകാം. സ്വന്തം പ്രശ്നങ്ങള്‍ കാരണമായി നിങ്ങളോ നിങ്ങളുടെ പങ്കാളിയോ ക്ലേശിക്കുകയോ വിഷമിക്കുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ശുണ്ഠിയും നിഷേധവുമൊക്കെ ഉണ്ടാകുകയും, നിങ്ങളുടെ നിരാശകളെ പങ്കാളിയുടെ മേല്‍ പ്രയോഗിക്കുകയും ചെയ്യും. പങ്കാളികള്‍ വര്‍ദ്ധിതമായ രീതിയില്‍ പരസ്പരം വിപരീതവും അനാദരവോടുകൂടിയവരും ആയിത്തീരുന്നതിനുള്ള ഒരു വിഷമവൃത്തത്തെ ഇത് ആരംഭിക്കും. അതുപോലെതന്നെ, വൈരുദ്ധ്യങ്ങളെയും വ്യത്യാസങ്ങളെയും കൈകാര്യം ചെയ്യുന്നതിനോ പരിഹരിക്കുന്നതിനോ ഉള്ള കഴിവില്ലായ്മ ദേഷ്യത്തിലേയ്ക്കും നിരാശയിലേയ്ക്കും നയിക്കുകയും, വിപരീതമോ കുറ്റപ്പെടുത്തുന്നതോ ആയ രീതിയില്‍ അവ പ്രകടിപ്പിക്കപ്പെടുകയാണെങ്കില്‍, പ്രതികൂലമായ പരസ്പര പ്രവര്‍ത്തനങ്ങളുടെ അതേ വിഷമവൃത്തം സൃഷ്ടിക്കപ്പെടുകയും, ആദരവിന്റെ ഇല്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും. വിവാഹജീവിതത്തിലോ ഏതെങ്കിലും ബന്ധത്തിലോ ആദരവ് ഇല്ലായ്മചെയ്യപ്പെടുന്ന ഏതാനും ചില കാരണങ്ങളാണ് ഇവ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW