Wednesday, July 17, 2019 Last Updated 37 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 03.15 PM

സ്ത്രീകൾ അറിയണം ഓസ്റ്റിയോപീനിയയെ

Osteopenia

എന്താണ് ഓസ്റ്റിയോപീനിയ (What is osteopenia)?


അസ്ഥികളുടെ ധാതു സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി)) സാധാരണയിൽ കുറവായിരിക്കുകയും എന്നാൽ ഓസ്റ്റിയോപൊറോസിസ് എന്ന് പറയത്തക്കവണ്ണം സാന്ദ്രത കുറയാത്തതുമായ അവസ്ഥയാണ് ഓസ്റ്റിയോപീനിയ. നിങ്ങളുടെ എല്ലുകൾ എത്ര ശക്തിയുണ്ടെന്ന് നിശ്ചയിക്കുന്നത് അതിന്റെ സാന്ദ്രതയാണ്.

ഇന്ത്യയിൽ ഓസ്റ്റിയോപീനിയയുടെ ആധിക്യത്തെ കുറിച്ച് മനസ്സിലാക്കാൻ ഒരു വിഭാഗം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 62.2% പേർക്ക് ഓസ്റ്റിയോപീനിയ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

കാരണങ്ങൾ (Causes)


നമ്മുടെ എല്ലുകൾക്ക് സ്ഥിരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയ എല്ലുകൾ രൂപംകൊള്ളുന്ന അവസരത്തിൽ, പഴയ എല്ലുകൾ ശിഥിലീകരിക്കപ്പെടുകയും ശരീരം അത് വീണ്ടും വലിച്ചെടുക്കുകയും ചെയ്യുന്നു. ഒരാൾ ചെറുപ്പമായിരിക്കുന്ന അവസരത്തിൽ, പുതിയ എല്ലുകൾ രൂപംകൊള്ളുന്നതിന്റെ നിരക്ക് പരമാവധിയായിരിക്കുകയും എല്ലുകളുടെ സാന്ദ്രത അതിന്റെ ഉന്നതിയിലെത്തുകയും (പീക്ക് ബോൺ മാസ്) ചെയ്യും. ഈ അവസ്ഥയിലെത്തിക്കഴിഞ്ഞാൽ, ഒരാൾ പ്രായമാകുന്നതിനനുസരിച്ച്, പുതിയ എല്ലുകൾ രൂപംകൊള്ളുന്നതിനെക്കാൾ വേഗത്തിൽ പഴയ എല്ലുകൾ ശിഥിലമാകാൻ ആരംഭിക്കും. ഓസ്റ്റീയോപീനിയ ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കൂടുതൽ സ്ത്രീകളിലാണ്. കുറഞ്ഞ പീക്ക് ബോൺ മാസും ഹോർമോൺ വ്യതിയാനങ്ങളും, പ്രത്യേകിച്ച് ആർത്തവവിരാമത്തിനു ശേഷം, ഇതിനു കാരണമാവുന്നു.

അപകടസാധ്യതാ ഘടകങ്ങൾ (Risk Factors)


പുരുഷന്മാരിലും സ്ത്രീകളിലും ഇനി പറയുന്ന കാരണങ്ങൾ മൂലം ഓസ്റ്റിയോപീനിയ വികാസം പ്രാപിക്കാം:

1. വൈറ്റമിനുകളും ധാതുക്കളും സ്വാംശീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മെറ്റാബോളിക് അല്ലെങ്കിൽ ഭക്ഷണപരമായ പ്രശ്നങ്ങൾ
2. പ്രായമാകൽ
3. സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളുടെ ഉപയോഗം അല്ലെങ്കിൽ കീമോതെറാപ്പി
4. റേഡിയേഷനുമായുള്ള സമ്പർക്കം
5. കുടുംബത്തിൽ ആർക്കെങ്കിലും ഓസ്റ്റിയോപൊറോസിസ് ഉണ്ടെങ്കിൽ

സ്ഥിരമായി കാർബണേറ്റഡ് പാനീയങ്ങൾ കഴിക്കുന്നതും അമിതമായി മദ്യപിക്കുന്നതും ഓസ്റ്റിയോപീനിയയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

ലക്ഷണങ്ങൾ (Symptoms)


സാധാരണയായി, ഓസ്റ്റിയോപീനിയയ്ക്ക് പ്രത്യേക ലക്ഷണങ്ങൾ ഒന്നുമുണ്ടാവില്ല. എല്ലുകളുടെ കട്ടികുറയുന്നത് മൂലം നിങ്ങൾക്ക് വേദന അനുഭവപ്പെടില്ല.
Osteopenia

രോഗനിർണയം (Diagnosis)


നിങ്ങൾക്ക് ഓസ്റ്റിയോപീനിയ ഉണ്ടെന്ന് സംശയിക്കുകയാണെങ്കിൽ ബോൺ ഡെൻസിറ്റി പരിശോധന നടത്താൻ ഡോക്ടർ ശുപാർശചെയ്യും. ഇത് ‘ഡ്യുവൽ-എനർജി എക്സ്-റേ അബ്സോർപ്ഷിയോമെട്രി’ (ഡിഎക്സ്‌എ) വഴി ചെയ്യാവുന്നതാണ്. ഇതിലുപയോഗിക്കുന്ന തരം എക്സ്-റേ, വർഷത്തിൽ 2% വരെ കുറഞ്ഞ അളവിലുള്ള എല്ലിന്റെ നഷ്ടം വരെ രേഖപ്പെടുത്താൻ സഹായിക്കും.

ചികിത്സ (Treatment)


ഓസ്റ്റിയോപീനിയ ഓസ്റ്റിയോപൊറോസിസ് ആയി പുരോഗമിക്കാതിരിക്കുന്നത് ലക്ഷ്യമിട്ടുള്ള ചികിത്സയായിരിക്കും നടത്തുന്നത്. എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങളടക്കമുള്ള ജീവിതശൈലീ മാറ്റങ്ങൾ ചികിത്സയിൽ ഉൾപ്പെടുത്തും. ജോഗിംഗ്, നടത്തം, പടിക്കെട്ടുകയറൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യാൻ ശുപാർശചെയ്തേക്കാം.

കാത്സ്യം, വൈറ്റമിൻ ഡി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിനും നിർദേശിച്ചേക്കാം. കൊഴുപ്പില്ലാത്ത പാൽ ഉത്പന്നങ്ങൾ, ബീൻസ് തുടങ്ങിയവ കാത്സ്യത്തിന്റെ ഉത്തമ സ്രോതസ്സുകളാണ്.

പ്രതിരോധം (Prevention)


ഇത് എപ്പോഴും പ്രതിരോധിക്കാൻ കഴിയില്ല എന്നു മാത്രമല്ല, നിങ്ങൾക്ക് ഇപ്പോൾ ഓസ്റ്റിയോപീനിയ ബാധിച്ചിരിക്കുന്നതിനും സാധ്യതയുണ്ട്! എന്നിരുന്നാലും, കുട്ടികളുടെ ഭക്ഷണക്രമത്തിൽ കാത്സ്യവും വൈറ്റമിൻ ഡി യും ഉൾപ്പെടുത്തുന്നതും വ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ഗുണകരമായിരിക്കും. മദ്യപാനം, പുകവലി, കാർബണേറ്റ് പാനീയങ്ങളുടെ ഉപഭോഗം എന്നിവ കുറയ്ക്കുന്നതിനു നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിലും സാധിക്കുമെന്ന കാര്യം ഓർക്കുക.

സങ്കീർണതകൾ (Complications)


ഓസ്റ്റിയോപീനിയ ഉണ്ടെങ്കിൽ എല്ലുകൾ പൊട്ടുന്നതിനും ഓസ്റ്റിയോപൊറോസിസിനും ഉള്ള അപകടസാധ്യത കൂടുതലായിരിക്കും.

അടുത്ത നടപടികൾ (Next Steps)


നിങ്ങൾക്ക് ഓസ്റ്റിയോപീനിയ ഉണ്ടെന്ന് കണ്ടെത്തിയാൽ, നിങ്ങളുടെ ഡോക്ടർ നിർദേശിച്ച ജീവിതശൈലീ മാറ്റങ്ങൾ സ്വീകരിക്കുക. നടത്തം പോലെ ശരീരഭാരം വഹിക്കുന്ന വ്യായാമങ്ങൾ തുടരുകയും ഡോക്ടറെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും ചെയ്യുക.

കടപ്പാട്: modasta.com

Ads by Google
Tuesday 17 Jul 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW