Sunday, February 10, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.32 PM

ഹോണര്‍ 9i ജൂലൈ 24ന് ഇന്ത്യയിലേക്ക്

Honor 9i

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ഹോണര്‍ 9i ഈ മാസം 24ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണിന്റെ യഥാർത്ഥ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഹോണര്‍ 9i ഇന്ത്യന്‍ വിപണിയില്‍ ഹോണര്‍ 9X എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും സൂചനകളുണ്ട്.

ഹോണര്‍ 9i കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ഇറങ്ങിയ ഹോണര്‍ 9i യുടെ നവീകരണ രൂപമാണ്. ഹോണര്‍ 9i അല്ലെങ്കില്‍ ഹോണര്‍ പ്ലേ ആയിരിക്കും നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഹോണര്‍ പ്ലേ കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ച ഫോണാണ്.

ഹോണര്‍ 9i (2018)സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 9x എന്ന പേരില്‍ രാജ്യത്ത് എത്തുമെന്നാണ് സൂചന. ഈ ഫോണിന്റെ ഏകദേശം വില 15,000 രൂപയാകും. മാത്രമല്ല, ഹോണ്‍ർ നോട്ട് 10ഉും ഉടന്‍ തന്നെ കമ്പനി അവതരിപ്പിക്കുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

64ജിബി, 128ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹോണര്‍ 9i കഴിഞ്ഞ മാസമാണ് ചൈനയില്‍ എത്തിയത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ ആണ്.

ഒക്ടാകോര്‍ ഹൈസിലികോണ്‍ കിരിന്‍ 659 SoC, മാലി T830-MP2 ജിപിയു എന്നിവയും ഫോണിലുണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പോടു കൂടിയ ഫോണിന് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പ്രൈമറി സെന്‍സറും 2എംപി സെക്കന്‍ഡറി സെന്‍സറുമാണ്. സെല്‍ഫി ക്യാമറ 13എംപിയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW