Friday, July 12, 2019 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Tuesday 17 Jul 2018 12.43 PM

കാസ്റ്റിംഗിന്റെ പേരില്‍ ചീറ്റിംഗ്; അവസരം വേണേല്‍ അഡ്ജസ്റ്റ് ചെയ്യണം, ചതിക്കുഴികള്‍ നിറഞ്ഞ സിനിമയുടെ പിന്നാമ്പുറ കഥകളിലേക്ക് ഒരു അന്വേഷണാത്മക യാത്ര..

16 വയസ്സായ എന്നോട് പോലും അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങണം എന്ന് ഒരു നാണവുമില്ലാതെയാണ് അയാള്‍ പറഞ്ഞത്. ഒരല്‍പ്പം മന:സാക്ഷിയുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത എന്നെ ഒഴിവാക്കി അയാള്‍ക്ക് എന്റെ അമ്മയോട് ചോദിക്കാമായിരുന്നില്ലേ?
uploads/news/2018/07/234037/CiniStoryCastingCouch01.jpg

'' സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി സ്ത്രീകളെയും പെണ്‍കുട്ടി കളെയും ചതിക്കുന്ന 'ചിലര്‍ ' ഇന്നും സജീവ മായി വിലസുകയാണ്... ''

സിനിമയുടെ പിന്നാമ്പുറ കഥകളില്‍ അധികവും ചതിയുടെയും വഞ്ചനയുടേ തുമാണ്. ആദ്യവസരത്തിന്റെ പേരില്‍ അന്നും ഇന്നും നടക്കുന്ന ചൂഷണ കഥകള്‍ ക്ക് പഞ്ഞമില്ല. സ്വന്തം ശരീരവും പണവും നഷ്ടമായി കണ്ണീരുമായി മടങ്ങിയവരും, അവസരം മുതലെടുത്ത് താരമായവരും ഇക്കൂട്ടത്തിലുണ്ട്. പ്രായഭേദമന്യേ പതിനഞ്ചിനും അന്‍പതിനും ഇക്കാര്യത്തില്‍ ഒരേ ഡിമാന്‍ഡാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ഈ ചതിവലയില്‍ അറിയാതെ കുരുങ്ങിയവരും, അറിഞ്ഞുകൊ ണ്ട് എടുത്തുചാടുന്നവരുമുണ്ട്. അവസരങ്ങളുടെ പേരിലുള്ള മുതലെടുപ്പുകള്‍ പഴയകാലത്തെക്കാള്‍ ഭീകരമായി ഇന്നും സ ജീവമായി നടക്കുന്നു എന്നതാണ് വാസ്തവം.

കാസ്റ്റിംഗ് കാള്‍


പണ്ട് ഏജന്റുമാര്‍ മുഖേന ഒളിഞ്ഞും മറഞ്ഞും നടത്തിവന്ന ഇത്തരം ചൂഷണങ്ങളുടെ പുതിയ മുഖമാണ് കാസ്റ്റിംഗ് കാള്‍.
പുതിയ സിനിമയിലേക്ക് അവസരം എന്ന പേരില്‍ വ്യാപകമായ പരസ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. നായികയെ തേടുന്നു എന്ന പേരില്‍ ഒരു പരസ്യം നല്‍കിയ ശേഷം അഭിനയമോഹവുമായി എത്തുന്നവരെയാണ് ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്.

കാസ്റ്റിംഗ് കാളിന്റെ പിന്നാലെ പോയവരില്‍ ചിലര്‍ക്ക് പണം നഷ്ടമായെങ്കില്‍ മറ്റു ചിലര്‍ക്ക് മാനമാണ് നഷ്ടമായത്. ചിലര്‍ക്കാകട്ടെ രണ്ടും നഷ്ടമായി. എന്നാല്‍ പുറത്തുപറയാനോ പരാതിപ്പെടാനോ നില്‍ക്കാതെ കണ്ണീരുമായി മടങ്ങിയവരാണ് ഭൂരിഭാഗവും.

അഭിനയമോഹവുമായി എത്തിയവരു ടെയും ദൃക്‌സാക്ഷികളായവരുടെയും അനുഭവങ്ങളും നടുക്കുന്ന ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്താണ് സംഭവകഥകളിലേക് കടക്കുന്നത്. ഇനിപ്പറയുന്ന സംഭവങ്ങള്‍ എഴുതുന്നത്. ഒരു കാര്യം ഉറപ്പു തരാം. ഇതെല്ലാം നടന്ന സംഭവങ്ങള്‍ മാത്രമാണ്. സ്ഥലകാലങ്ങളും പേരുകളും മാത്രം സ്വകാര്യതയെക്കരുതി മാറ്റാന്‍ നിര്‍ബന്ധിതമായെന്നേയുള്ളൂ.

തലസ്ഥാനത്തുള്ള ഒരു പെണ്‍കുട്ടി. നീതു എന്ന് തല്ക്കാലം അവളെ വിളി ക്കാം. വയസ്സ് 16. സുന്ദരിയും അത്യാവശ്യം ശരീരസൗന്ദര്യവും ഉള്ള പെണ്‍കുട്ടി. പുതിയൊരു സിനിമയ്ക്ക് വേണ്ടി ഇന്റര്‍നെറ്റിലൊരു കാസ്റ്റിങ് കാള്‍ കണ്ടിട്ടാണ് നീതു പ്രതികരിച്ചത്. പ്രശസ്തമായ ഹോട്ടലില്‍ വച്ചാണ് സ്‌ക്രീന്‍ ടെസ്റ്റ്.
ചടങ്ങ് കഴിഞ്ഞു. പെണ്‍കുട്ടികളില്‍ ചിലരെ തെരഞ്ഞെടുത്തു.

ഫോണ്‍ നമ്പരും അഡ്രസും വാങ്ങി ഉടനേ വിളിക്കാം എന്ന് പറഞ്ഞ് യാത്രയാക്കി. തെരഞ്ഞെ ടുക്കപ്പെട്ട പെണ്‍കുട്ടികളില്‍ നീതുവും ഉള്‍പ്പെട്ടിരുന്നു. ഉടനേ വിളിക്കാം. എന്ന ത് വെറുമൊരു ഔപചാരികമറുപടി മാത്രമായാണ് നീതു കരുതിയത്. അവളത് അപ്പോള്‍ത്തന്നെ വിടുകയും ചെയ്തു. എന്നാല്‍ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അന്നേ ദിവസം രാത്രിതന്നെ ആ വിളി എത്തിയത്.

തെരഞ്ഞെടുത്ത കുട്ടികളില്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്. അഭിനയിക്കാന്‍ സമ്മതമാണെങ്കില്‍ മറ്റ് കാര്യങ്ങളിലേക്ക് കടക്കാം. ഫോണിന്റെ അങ്ങേ തലയ്ക്കലുള്ള പ്രമുഖന്‍ പറഞ്ഞു.

മറ്റ് കാര്യങ്ങളോ?എന്നുവച്ചാല്‍... നീതു ചോദിച്ചു.

വിട്ടുവീഴ്ചകള്‍ വേണ്ടി വരും. അഡ്ജ സ്റ്റ്‌മെന്റിന് തയ്യാറായാല്‍ ഞങ്ങളുടെ സിനിമയിലെ രണ്ടാം നായിക താനാണ്. മറുപടി ഉടനേ വേണം. താന്‍ തയ്യാറല്ലെങ്കില്‍ മറ്റു കുട്ടികള്‍ റെഡിയാണ്.

അഡ്ജസ്റ്റ്മെന്റ് എന്നുവച്ചാല്‍...?

നിഷ്‌കളങ്കമായ നീതുവിന്റെ ചോദ്യത്തിന് ലേശവും ഉളുപ്പില്ലാതെ പച്ചയ്ക്കു തന്നെ പ്രമുഖം കാര്യം പറഞ്ഞു.

ഞാനടക്കം ഇന്നയിന്ന ആളുകളോടൊത്ത് ചില ദിവസങ്ങള്‍ കഴിയേണ്ടിവരുമെന്ന്.
നീതു നോ പറഞ്ഞ് ആ കാസ്റ്റിംഗി ന്റെ കഥ അവിടെഅവസാനിപ്പിച്ചു. അതേപറ്റി നീതു ഈ ലേഖകനോട് പറഞ്ഞതിങ്ങനെ:

16 വയസ്സായ എന്നോട് പോലും അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങണം എന്ന് ഒരു നാണവുമില്ലാതെയാണ് അയാള്‍ പറഞ്ഞത്. ഒരല്‍പ്പം മന:സാക്ഷിയുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത എന്നെ ഒഴിവാക്കി അയാള്‍ക്ക് എന്റെ അമ്മയോട് ചോദിക്കാമായിരുന്നില്ലേ?
വഴങ്ങി കൊടുക്കണം എന്ന് പറഞ്ഞ പ്രമുഖന്റെ വാക്കുകളേക്കാള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് നീതു രണ്ടാമത് പറഞ്ഞത്!
നീതുവിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്.

പ്രായപൂര്‍ത്തി യായാല്‍ വഴങ്ങി കൊടുക്കുന്നതില്‍ തെറ്റില്ല എന്ന ചിന്താഗതി. അതുപോലെ മക്കള്‍ക്ക് അവസരം ലഭിക്കുന്നതിന് അമ്മമാര്‍ പ്രമുഖരുടെ കൂടെ കിടക്കണമെന്ന സങ്കല്‍പ്പം ശരിവയ്ക്കുകയും, അതില്‍ അത്ര വലിയ തെറ്റില്ല എന്ന തോന്നലും ആ പതിനാറുകാരിയുടെ മനസില്‍ പതിഞ്ഞിരിക്കുന്നു.

***
ഇനി തിരുവനന്തപുരത്തെ മറ്റൊരു സംഭവം. പ്രമുഖനായ തിരക്കഥാകൃത്തും സംവിധായകനുമാണ് ഈ 'സാക്ഷി.' തന്റെ പുതിയ പ്രോജകടിനുള്ള ലൊക്കേഷന്‍ തിരക്കിയുള്ള നടപ്പിലാണ്. നഗരത്തില്‍ നിന്ന് 25-30 കിലോമീറ്ററകലെ കാട്ടാക്കടയ്ക്കടുത്തുള്ള വളരെ വലിയ ഒരു വീട് ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി നല്‍കാറുണ്ടെന്ന് നെറ്റിലൂടെ അറിഞ്ഞു.

ഉടമ സ്ഥനുമായി ഫോണില്‍ ബദ്ധപ്പെട്ട് വീട് നേരില്‍ കാണാനായി സ്ഥലത്തെത്തി. വലിയൊരു പറമ്പില്‍ ബംഗ്ലാവ് പോലൊ രു വീട്. കാഴ്ചയില്‍ തന്നെ ഒരു നിഗൂഢ ത. വീട് കണ്ടിറങ്ങിയ സാക്ഷിയോട് ഉടമ സ്ഥന്‍ പറഞ്ഞു.വീട് പൂട്ടിയിട്ടിരിക്കുക യാണ്. വല്ലപ്പോഴും ഷൂട്ടിംഗിന് ആരെങ്കി ലും വരുമ്പോള്‍ മാത്രമാണ് തുറക്കാറ്. പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ സിനിമയുടെയും സീരിയലിന്റെ യുമൊക്കെ കാസ്റ്റിംഗ് നടക്കുകയായിരുന്നു.

കാസ്റ്റിംങ്ങോ? ഇവിടെയോ?

അതേ, കുറേ പെണ്‍കുട്ടികളൊക്കെ ഉ ണ്ടായിരുന്നു. രാത്രിയും പകലും ഒക്കെ ഇവിടെ തന്നെയായിരുന്നു. സദാ വീടിനു ള്ളില്‍ തന്നെയാകും. ചോദിക്കുന്നോള്‍ അകത്ത് ഗ്രൂമിങ്ങ് നടക്കുകയാണ് എന്നാണ് പറയാറ്.
റൂമിനുള്ളിലെ ഗ്രൂമിങ്ങ്് അത്ര വെടിപ്പല്ലല്ലോ എന്ന് മനസില്‍ പറഞ്ഞെങ്കിലും സാക്ഷി മിണ്ടിയില്ല.

സാറിന്റെ പടമേതാ?ഉടമയുടെ അടുത്ത ചോദ്യം.

ഞാന്‍ ഇത്തവണ സിനിമയല്ല, ഒരു സീരിയലാണ് നോക്കുന്നത്. സാക്ഷി പറഞ്ഞു.

സീരിയലിന്റെ പേരെന്താ?
പഴയൊരു ഹിറ്റ് സിനിമയുടെ ടിവിരൂപാന്തരമായ പരമ്പരയുടെ പേര് സാക്ഷി പറഞ്ഞു.

ഓ.... ആ സീരിയലാണോ?

അതെന്താ നിങ്ങള്‍ക്കതേപ്പറ്റി നേരത്തേ അറിയാമോ?

ഈ സീരിയലിനെ പറ്റി കാസ്റ്റിംഗിന് വന്നവര്‍ ചര്‍ച്ച ചെയ്യുന്നത് കേട്ടിരുന്നു. ഉടമ പറഞ്ഞു.

ആരാണ് കാസ്റ്റിംഗ് നടത്തിയത്?

അത് നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള ഒരു ദീപന്‍ (പേര് യഥാര്‍ത്ഥമല്ല) എന്നയാ ളാ. സാറിന്റെ സീരിയലിനോ സിനിമയ് ക്കോ പെണ്‍കുട്ടികളെ വേണമെങ്കില്‍ അയാളുടെ നമ്പര്‍ തരാം. ഒരുപാടു പേര്‍ അയാളുടെ കസ്റ്റഡിയിലുണ്ട്.

തല്ക്കാലം വേണ്ട. എന്നു പറഞ്ഞു സാക്ഷി സ്ഥലം കാലിയാക്കി.
ആ സംഭവം ഓര്‍ത്ത് പറയുമ്പോള്‍ സാ ക്ഷി ഒന്നുകൂടി പറഞ്ഞു.കാസ്റ്റിംഗ് കാളിന്റെ പേരില്‍ ഇത്തരം ചൂഷണങ്ങള്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നു.

എന്റെ സീരിയലിന്റെ പേരില്‍ ഞാനറിയാതെ പോലും കാസ്റ്റിംഗ് നടന്നതായി സംശയി ക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ എവിടെയെല്ലാം ആളുകള്‍ ചതിക്കപ്പെടുന്നുണ്ടാകും? ഇപ്പോള്‍ ഇതിനൊന്നും ഒളിയും മറയും ഇല്ലാതായി.' കാസ്റ്റിംഗിന്റെ പേരിലുള്ള ചീറ്റിംഗ് കഥകളുടെ ട്രെയ്‌ലര്‍ മാത്രമാണിതെല്ലാം. എരിവും പുളിയുമുള്ള സംഭവങ്ങളാണ് പിന്നാലെ.പിക്ചര്‍ അഭി ബാക്കി ഹൈ ഭായി.

(തുടരും.... ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പെണ്‍ കുട്ടികളെ മാത്രം പോസ്റ്റ് ചെയ്യുന്ന സംവിധായകന്റ കഥ... )

(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW