Saturday, November 17, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.30 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
വാക്ക്‌ - ഇന്‍ - ഇന്റര്‍വ്യൂ മാറ്റിവച്ചു

കെ.എന്‍. രാജ്‌ സെന്ററില്‍ ഗസ്‌റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിനും, സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അസിസ്‌റ്റന്റ്‌-കം-ലൈബ്രേറിയന്‍ താല്‍ക്കാലിക നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനും ഇന്ന്‌ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചു. രണ്ട്‌ വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂകളും 19ന്‌ ഉച്ച കഴിഞ്ഞ്‌ മൂന്നു മണിക്ക്‌ നടക്കും.

ഡിഗ്രി ഏകജാലകം: അര്‍ഹത നേടിയവര്‍ നാളെ പ്രവേശനം നേടണം

പ്രകൃതിക്ഷോഭം മൂലം മഹാത്മാഗാന്ധി സര്‍വകലാശാലാ ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിന്‌ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള അവസാന തീയതി നാളെ വരെ ദീര്‍ഘിപ്പിച്ചു. ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം നാളെ വൈകീട്ട്‌ 4.30നകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. നാളെ ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

നാലാം അലോട്ട്‌മെന്റില്‍ പ്രവേശനത്തിന്‌ അര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി ഒടുക്കുന്ന സര്‍വകലാശാലാ ഫീസിനു പുറമെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ്‌ കോളജുകളില്‍ ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതാണ്‌.

അലോട്ട്‌മെന്റ്‌ ലഭിച്ച എസ്‌.സി./എസ്‌.ടി. വിഭാഗം ഒഴികെയുള്ള താല്‍ക്കാലിക പ്രവേശനമെടുത്തവരുള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ നാളെ വൈകീട്ട്‌ 4.30ന്‌ മുന്‍പ്‌ സ്‌ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുന്നതാണ്‌.

വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ്‌ സംബന്ധിച്ച ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. സര്‍വകലാശാല നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ്‌ ഈടാക്കുന്ന കോളജുകള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകള്‍ 18ന്‌ തന്നെ ആരംഭിക്കും.

പി.ജി. ഏകജാലകം: ഒന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈന്‍ പേമെന്റ്‌ ഗേറ്റ്‌വെ വഴി സര്‍വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ നാളെ വൈകീട്ട്‌ 4.30ന്‌ മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. 18നകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌. തുടര്‍ന്നുള്ള അലോട്ട്‌മെന്റിലേക്ക്‌ ഇവരെ പരിഗണിക്കുന്നതല്ല.

താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്ട്‌മെന്റ്‌ മെമ്മോയും അസല്‍ സാക്ഷ്യപത്രങ്ങളും കോളജുകളിലെ പരിശോധനയ്‌ക്ക് ശേഷം തിരിച്ചു വാങ്ങേണ്ടതാണ്‌. ഇവര്‍ കോളജുകളില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാല്‍ ഓണ്‍ലൈനായി നിശ്‌ചിത സര്‍വകലാശാലാ ഫീസൊടുക്കേണ്ടതാണ്‌.

അപേക്ഷകന്‍ തനിക്ക്‌ ലഭിച്ച അലോട്ട്‌മെന്റില്‍ സംതൃപ്‌തനാണെങ്കില്‍ തുടര്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്‌ഷനുകള്‍ റദ്ദാക്കേണ്ടതാണ്‌. ഹയര്‍ഓപ്‌ഷനുകള്‍ റദ്ദാക്കുന്നതിനുള്ള സൗകര്യം 19 വരെ ലഭ്യമായിരിക്കും. ഉയര്‍ന്ന ഓപ്‌ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്നപക്ഷം പുതിയ അലോട്ട്‌മെന്റ്‌ നിര്‍ബ്ബന്ധമായും സ്വീകരിക്കേണ്ടതാണ്‌. ആദ്യം ലഭിച്ച അലോട്ട്‌മെന്റ്‌ നഷ്‌ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. 19ന്‌ ഓപ്‌ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്‌.

ഹയര്‍ ഓപ്‌ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകര്‍ക്ക്‌ മൂന്നാം അലോട്ട്‌മെന്റ്‌ വരെ താല്‍ക്കാലികമായി പ്രവേശനം നേടാവുന്നതാണ്‌. ഹയര്‍ ഓപ്‌ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളജുകളില നിശ്‌ചിത ട്യൂഷന്‍ ഫീസ്‌ ഒടുക്കി സ്‌ഥിരപ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്‌. കോളജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ പ്രവേശനത്തിനുശേഷം കണ്‍ഫര്‍മേഷന്‍ സ്ലിപ്‌ കോളജധികൃതരില്‍നിന്നും ചോദിച്ചുവാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടെന്നുറപ്പുവരുത്തേണ്ടതുമാണ്‌.

വിവിധ പ്രോഗ്രാമുകളിലേക്ക്‌ നിശ്‌ചയിച്ചിരിക്കുന്ന ട്യൂഷന്‍ ഫീസ്‌ സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പ്രാക്‌ടിക്കല്‍

ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.വോക്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ ആന്‍ഡ്‌ ജേണലിസം (2016-17 അഡ്‌മിഷന്‍) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 18, 19, 20 തീയതികളില്‍ കാലടി ശ്രീ ശങ്കരാ കോളജില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സില്‍ എം.എ. ആന്ത്രപ്പോളജി കോഴ്‌സിന്‌ എസ്‌.സി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. യോഗ്യരായ അപേക്ഷകര്‍ അസല്‍ രേഖകളുമായി പഠനവകുപ്പില്‍ 18ന്‌ മുമ്പായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2392383, 9656658486.

കെ.എന്‍. രാജ്‌ സെന്ററില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എം.എ. ഇക്കണോമിക്‌സില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട്‌ സീറ്റൊഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ അസല്‍ രേഖകളുമായി 18ന്‌ 11 മണിക്ക്‌ ഹാജരാകണം.

Ads by Google
Tuesday 17 Jul 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW