Friday, November 16, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.28 AM

അത്ഭുതങ്ങള്‍ നിറച്ച ലോകകപ്പ്‌

uploads/news/2018/07/233905/editorial.jpg

കായികരംഗം ലോകത്തെ ഒന്നിപ്പിക്കുന്നു എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ്‌ റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ്‌ അരങ്ങേറിയത്‌. 32 രാജ്യങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഫ്രാന്‍സ്‌ ജേതാക്കളായി. ഇതു രണ്ടാം തവണയാണ്‌ ഫ്രാന്‍സ്‌ ലോകകപ്പില്‍ മുത്തമിടുന്നത്‌. ഒരുമാസം മുന്‍പ്‌ ലോകകപ്പ്‌ ആരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ സ്വപ്‌നങ്ങള്‍ ഏറെയായിരുന്നു. തങ്ങളുടെ ദേശത്തു നിന്ന്‌ ആയിരക്കണക്കിന്‌ കിലോമീറ്ററുകള്‍ അകലെയാണെങ്കിലും പലരാജ്യങ്ങളെയും ആരാധകര്‍ തങ്ങളുടെ സ്വന്തം നാടിനെയെന്നപോലെ സ്‌നേഹിച്ചിരുന്നു. അവര്‍ കിരീടം നേടിയിരുന്നെങ്കില്‍ എന്ന്‌ ആരാധകര്‍ ആഗ്രഹിച്ചിരുന്നു. ജര്‍മനി, അര്‍ജന്റീന, ബ്രസീല്‍, പോര്‍ചുഗല്‍ എന്നിങ്ങനെ ആരാധകരെ കൊതിപ്പിച്ച ടീമുകള്‍ ഏറെ. എന്നാല്‍, അവയെല്ലാം ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ കാലിടറി വീഴുന്നതാണ്‌ കണ്ടത്‌.

എല്ലാവരുടെയും പ്രതീക്ഷയെ തെറ്റിച്ച്‌ ലോക ഫുട്‌ബോളിന്റെ മുന്‍നിരയിലേക്ക്‌ ക്ര?യേഷ്യ ടീം കയറി വന്നതായിരുന്നു ഈ ലോകകപ്പിന്റെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവ്‌. ഫ്രാന്‍സ്‌ ഇതിനു മുന്‍പ്‌ ലോകകപ്പ്‌ നേടിയ 1998-ല്‍ ജന്മം കൊണ്ടിട്ടില്ലാത്ത രാജ്യമാണ്‌ ക്ര?യേഷ്യ. 40 ലക്ഷം ജനങ്ങള്‍ മാത്രമുള്ള ഈ രാജ്യം പിന്നീട്‌ അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തി ലോക റാങ്കിങ്ങില്‍ 20-ാം സ്‌ഥാനത്തു വരെയെത്തി. ഈ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചു ജയങ്ങള്‍ നേടിയായിരുന്നു അവരുടെ മുന്നേറ്റം. ഈ ജൈത്രയാത്രയില്‍ അവര്‍ അര്‍ജന്റീന, ഇംഗ്ലണ്ട്‌, റഷ്യ, ഐസ്‌ലാന്‍ഡ്‌, ഡെന്മാര്‍ക്ക്‌ എന്നീ രാജ്യങ്ങളെ തറപറ്റിച്ചു. ഫൈനല്‍ മത്സരത്തില്‍ മികച്ച കളി കാഴ്‌ചവച്ചെങ്കിലും വിജയം കൈവിട്ടു. ഇതുവരെയുള്ള കളിയില്‍ നിന്ന്‌ ഫുട്‌ബോളില്‍ ക്ര?യേഷ്യ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകുമെന്നു കരുതേണ്ടിയിരിക്കുന്നു.

വലിയ താരങ്ങള്‍ നിറം മങ്ങിയ ടൂര്‍ണമെന്റില്‍ ഭാവിയുടെ താരങ്ങളായി പലരും ഉദയം കൊണ്ടിട്ടുണ്ട്‌. ടൂര്‍ണമെന്റിനു മുന്‍പ്‌ തന്നെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായി മാറിയിരുന്ന ഫ്രഞ്ച്‌ താരം കിലിയന്‍ എംബാപ്പെയാണ്‌ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നു എംബാപ്പെയുടേത്‌. അര്‍ജന്റീനയെ തകര്‍ത്തു വിടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച എംബാപ്പെ ഫൈനലില്‍ ആധികാരികമായ ഒരു ഗോളിലൂടെ തന്റെ വരവറിയിച്ചു. ഫ്രാന്‍സിന്റെ തന്നെ ബെഞ്ചമിന്‍ പവാഡ്‌, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോളോവിന്‍, മെക്‌സിക്കോയുടെ ഹിര്‍വിങ്‌ ലൊസാനോ, ഇംഗ്ലണ്ടിന്റെ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ്‌ എന്നിവര്‍ ശ്രദ്ധ നേടിയ താരങ്ങളില്‍ പെടുന്നു. ധാരാളം സൂപ്പര്‍ സ്‌റ്റാറുകളുണ്ടായിരുന്ന ടൂര്‍ണമെന്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ ക്ര?യേഷ്യയുടെ ലൂക്കാ മോഡ്രിച്ച്‌ ആയിരുന്നു. 2006 മുതല്‍ ക്ര?യേഷ്യന്‍ ടീമില്‍ അംഗമായ മോഡ്രിച്ച്‌ റയാല്‍ മാഡ്രിഡിലൂടെ ധാരാളം ആരാധകരെ സൃഷ്‌ടിച്ചിട്ടുള്ള തന്റെ കളിമികവ്‌ ലോകകപ്പിലും കാത്തു സൂക്ഷിച്ചു.

ഇനി നാലുവര്‍ഷത്തിനപ്പുറം ഖത്തറിലാണ്‌ ലോകകപ്പ്‌ അരങ്ങേറുന്നത്‌. ലോക ഫുട്‌ബോളില്‍ 97-ാം റാങ്കാണ്‌ ഇന്ത്യക്ക്‌. ഇന്ത്യയെക്കാള്‍ ഒരു റാങ്ക്‌ താഴെയുള്ള രാജ്യമായ ഖത്തര്‍ ആതിഥേയര്‍ എന്ന നിലയില്‍ അടുത്ത ലോകകപ്പില്‍ കളിക്കും. ഇന്ത്യ എന്നായിരിക്കും ലോകകപ്പില്‍ കളിക്കുക എന്നൊരു ചോദ്യം ഉയരുന്നുണ്ട്‌. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണ്‌. അധിക വര്‍ഷങ്ങള്‍ കഴിയും മുന്‍പ്‌ ഇന്ത്യ ലോകകപ്പില്‍ പന്തു തട്ടും എന്നു പ്രതീക്ഷിക്കാം.

Ads by Google
Tuesday 17 Jul 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW