Sunday, November 18, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.25 AM

ശബരിമല നട തുറന്നു

uploads/news/2018/07/233902/re6.jpg

ശബരിമല: കര്‍ക്കിടക മാസപൂജ കള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിനു തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി നടതുറന്നു ശ്രീലകത്ത്‌ നെയ്‌വിളക്ക്‌ തെളിച്ചു. തുടര്‍ന്നു ഗണപതിനടയും നാഗര്‍നടയും തുറന്നശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത്‌ എത്തി ആഴി ജ്വലിപ്പിച്ചു.
21 വരെ എല്ലാ ദിവസവും പടിപൂജ, ഉദയാസ്‌തമന പൂജ, പുഷ്‌പാഭിഷേകം എന്നിവയുണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി 21 നു രാത്രി 10 നു നട അടയ്‌ക്കും. ഓഗസ്‌റ്റ്‌ 15 നാണു നിറപുത്തരി പൂജ. ഇതിനായി നട 14 നു വൈകിട്ട്‌ അഞ്ചിന്‌ തുറക്കും. തുടര്‍ന്ന്‌ 15 ന്‌ വൈകിട്ട്‌ അടയ്‌ക്കുന്ന നട, മാസ പൂജകള്‍ക്കായി 16നു വൈകിട്ട്‌ അഞ്ചിനു തുറക്കും.

Ads by Google
Tuesday 17 Jul 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW