Saturday, November 17, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Tuesday 17 Jul 2018 01.25 AM

രാമനേക്കാള്‍ വലുതാണ്‌ രാമമന്ത്രം

uploads/news/2018/07/233901/ramayanam180718.jpg

കര്‍ക്കടകമാസം ദക്ഷിണായന കാലത്തിന്റെ തുടക്കമാണ്‌. പിതൃശ്രാദ്ധകര്‍മങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്ന മാസംകൂടിയാണു കര്‍ക്കടകം. അതുകൊണ്ടാണു ദുരിതങ്ങള്‍ കൂടുതലായ മാനവരാശിക്ക്‌ അനുഭവപ്പെടുന്ന ഈ നാളുകളില്‍ രാമമന്ത്രജപത്തിനു നൂറ്റാണ്ടുകളായി പ്രാധാന്യംകൊടുത്തിരിക്കുന്നത്‌. രാ-മായണം (ഇരുട്ട്‌ മായണം) മനുഷ്യമനസിന്റെ അന്ധകാരം മാറണമെന്നാണ്‌ ഇതിന്റെ ആശയം.

രാമനേക്കാള്‍ മുന്‍പ്‌ പ്രസക്‌തമായതാണ്‌ രാമമന്ത്രം. ഓരോ മന്ത്രത്തിനും അതിന്‌ ശക്‌തിപകരുന്ന ഒരു ബീജാക്ഷരം ഉണ്ട്‌. നമഃശിവായ എന്ന മന്ത്രത്തിന്റെ ബീജാക്ഷരമായ "മ"യും നാരായണ എന്ന മന്ത്രത്തിന്റെ ബീജാക്ഷരമായ "ര"യും കൂടി എടുത്ത്‌ ചേര്‍ത്ത്‌ നിര്‍മിച്ച മൂന്നാമത്തെ മഹാമന്ത്രമാണ്‌ രാമമന്ത്രം.

ഇതിന്‌ താരകമന്ത്രമെന്നാണു പറയുന്നത്‌. രാമനു മുമ്പേ രാമമന്ത്രം ഉണ്ട്‌. കാട്ടാളനായ രത്‌നാകരന്‍ സപ്‌തര്‍ഷികളില്‍നിന്നും ഉപദേശമായി ലഭിച്ച രാമമന്ത്രം ജപിച്ചാണു വാല്‍മീകി മഹര്‍ഷിയായത്‌. ഇതില്‍നിന്നു മനുഷ്യമനസിലെ പ്രാകൃതാവസ്‌ഥയില്‍നിന്നും മഹനീയതയിലേക്ക്‌ കടത്തിക്കൊണ്ടുപോകാന്‍ രാമമന്ത്ര സാധന ഏറെ സഹായകരമാണ്‌.

രാഷ്‌ട്രപിതാവായ ഗാന്ധിജിപോലും നിരന്തരം രാമമന്ത്രത്തിന്റെ സാധകനായിരുന്നു. എല്ലാതരത്തിലുള്ള ഹിംസയ്‌ക്കും എതിരായിട്ടുള്ള ഒരു മഹാസന്ദേശമാണ്‌ രാമായണത്തിലൂടെ എടുത്തുകാട്ടുന്നത്‌. ആനുകാലിക സമൂഹത്തിനു പ്രായോഗിക ജീവിതത്തില്‍ മാതൃകയാക്കാന്‍ കഴിയുന്ന എല്ലാ ധര്‍മ്മങ്ങളും (മാതൃധര്‍മ്മം, ഭര്‍തൃധര്‍മ്മം, സാഹോദര്യം) രാമായണത്തില്‍ പ്രതിപാദിക്കപ്പെടുന്നു.

ക്രൗഞ്ച മിഥുനങ്ങളില്‍ ഒന്നിനെ അമ്പയച്ചു വീഴ്‌ത്തിയ വേടന്റെ പ്രവൃത്തിയെക്കുറിച്ച്‌ വാല്‍മീകി ഉദ്ധരിച്ച ശ്ലോകം വളരെ പ്രസക്‌തമാണ്‌. അതിലൂടെ ഉദ്ദേശിച്ച താത്വികമായ ഭാവം ക്രൗഞ്ച മിഥുനങ്ങളെ രാമനും സീതയുമായിട്ടും അവരെ വേര്‍പെടുത്തി ദുഃഖിപ്പിച്ച രാമനെ കാട്ടാളനായിട്ടുമാണ്‌. രാമന്‍ പരമാത്മാവായ ഈശ്വരനും സീത ജീവാത്മാവായ മനുഷ്യനും ആകുന്നു. അജ്‌ഞാതമാകുന്ന രാവണന്റെ സംബന്ധംകൊണ്ട്‌ ജീവാത്മാവായ നാം ഈശ്വരനാകുന്ന രാമനില്‍നിന്ന്‌ അകലുമ്പോള്‍ ആത്യന്തികമായ ദുഃഖമുണ്ടാകുന്നു.

ഈ മായയാകുന്ന രാവണനെ വധിച്ച്‌ യഥാര്‍ത്ഥ ആത്മജ്‌ഞാനത്തിലേക്ക്‌ കടക്കാന്‍ ജ്‌ഞാന-മോക്ഷ കവാടമായ രാമനോട്‌ അടുത്ത്‌ രാമനെ ധ്യാനിച്ച്‌ രാമനില്‍ ഒന്നാകാന്‍ രാമായണം നമ്മെ പ്രാപ്‌തമാക്കുന്നു.

**** (ഹരിപ്പാട്‌ സനാതന വേദ പാഠശാല ചെയര്‍മാനാണു ലേഖകന്‍)

Ads by Google
Ads by Google
Loading...
TRENDING NOW