Tuesday, September 25, 2018 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.02 AM

ഗ്രാമം കലിപൂണ്ടു; 292 മുതലകള്‍ പരലോകവും

uploads/news/2018/07/233834/in5.jpg

ജക്കാര്‍ത്ത: മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ ശവസംസ്‌കാരം കഴിഞ്ഞെത്തിയ ജനക്കൂട്ടം കലിതീര്‍ത്തത്‌ മുഴുവന്‍ മുതലക്കുഞ്ഞുങ്ങളെയും കൊന്നൊടുക്കി. ഇന്തോനീഷ്യയിലെ പാപുവയിലാണു ഗ്രാമം ഒന്നാകെ മുതലകള്‍ക്കു നേരെ തിരിഞ്ഞത്‌. ശനിയാഴ്‌ച പുല്ലുവെട്ടാന്‍ ഫാമിലെത്തിയ നാല്‍പ്പത്തെട്ടുകാരന്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരും മരിച്ചയാളുടെ ബന്ധുക്കളും ചേര്‍ന്ന്‌ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു റോഡ്‌ ഗതാഗതം സ്‌തംഭിപ്പിച്ചു. ഫാമധികൃതര്‍ നഷ്‌ടപരിഹാരം നല്‍കാമെന്നു പറഞ്ഞെങ്കിലും തൃപ്‌തരാകാത്ത ജനക്കൂട്ടം വടിവാളും ഗദകളുമായെത്തി മുതലകളെയെല്ലാം കൊന്നു. കുഞ്ഞുങ്ങള്‍ മുതല്‍ രണ്ടുമീറ്റര്‍ വരെയുള്ള 292 മുതലകളാണു കൊല്ലപ്പെട്ടത്‌.

Ads by Google
Tuesday 17 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW