Tuesday, July 16, 2019 Last Updated 52 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.02 AM

ട്രംപ്‌- പുടിന്‍ ഉച്ചകോടിക്കു തുടക്കം

uploads/news/2018/07/233833/in4.jpg

ഹെല്‍സിങ്കി: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള സുപ്രധാന ഉച്ചകോടിക്കു തുടക്കമായി. ഇരുരാജ്യങ്ങളും തമ്മില്‍ അസാധാരണ ബന്ധം വാഗ്‌ദാനം ചെയ്യുന്നതായി ട്രംപും ലോകത്തിലെ തര്‍ക്കം തീര്‍ക്കേണ്ട സമയം അതിക്രമിച്ചെന്നു പുടിനും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഫിന്‍ലന്‍ഡിന്റെ തലസ്‌ഥാനമായ ഹെല്‍സിങ്കിയിലാണ്‌ ഉച്ചകോടി. ഫുട്‌ബോള്‍ ലോകകപ്പിന്‌ റഷ്യ ആതിഥ്യം വഹിച്ചതിനെ ട്രംപ്‌ അനുമോദിച്ചു.
വ്യാപാര, സൈനിക, മിസൈല്‍, ആണവനിരായുധീകരണ, ചൈനാ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. "രണ്ടു രാജ്യങ്ങളെന്ന നിലയില്‍ നമുക്കു വലിയ അവസരങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു. തുറന്നുപറഞ്ഞാല്‍, വര്‍ഷങ്ങളായി വലിയ അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ പ്രസിഡന്റായിട്ടു രണ്ടുവര്‍ഷമാകുന്നതേയുള്ളൂ. ഇനി നല്ല ബന്ധമുണ്ടാക്കാനാകുമെന്നു തന്നെയാണു പ്രതീക്ഷ". -ട്രംപ്‌ പറഞ്ഞു.
നമ്മള്‍ ഒരുമിച്ചു നീങ്ങാന്‍ ലോകം ആഗ്രഹിക്കുന്നു. ലോകത്തെ രണ്ടു വന്‍ ആണവായുധ ശക്‌തികളാണു തങ്ങളെന്നും ആകെയുള്ളതിന്റെ 90 ശതമാനം ആണവായുധങ്ങളും ഇരുരാജ്യങ്ങളുടെയും പക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇതു നല്ലകാര്യമല്ലെന്നും വ്യക്‌തമാക്കി.

Ads by Google
Tuesday 17 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW