Saturday, February 23, 2019 Last Updated 24 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.01 AM

പാകിസ്‌താനില്‍ അവാമി നാഷണല്‍ പാര്‍ട്ടി നേതാവിനുനേരേ വധശ്രമം

കറാച്ചി: പാകിസ്‌താനില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ അവാമി നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്‌ ദൗദ്‌ അചാക്‌സായിക്കുനേരേ വധശ്രമം. ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ ക്വില്ല അബ്‌ദുല്ല മേഖലയിലെ ഗസ്‌റ്റ്‌ ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടു നില്‍ക്കവേ ഒരു സംഘമാളുകള്‍ നിറയൊഴിക്കുകയായിരുന്നു. കൈയ്‌ക്കു വെടിയേറ്റ അചാക്‌സായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എ.എന്‍.പി. നേതാക്കളെ ലക്ഷ്യമിട്ട്‌ ഇതു രണ്ടാം തവണയാണ്‌ ആക്രമണം നടക്കുന്നത്‌. ഈ മാസം പത്തിനു വടക്കു പടിഞ്ഞാറന്‍ പെഷവാറില്‍ തെരഞ്ഞെടുപ്പു റാലിക്കുനേരേ നടന്ന ചാവേര്‍ ആക്രമണത്തില്‍ എ.എന്‍.പി. നേതാവ്‌ ഹാരൂണ്‍ ബിലൗര്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ജൂലൈ 25 നാണു പാകിസ്‌താനില്‍ പൊതുതെരഞ്ഞെടുപ്പ്‌. പ്രചാരണത്തിനിടെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കുനേരേ ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ടായിരുന്നു.

Ads by Google
Tuesday 17 Jul 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW