Wednesday, November 21, 2018 Last Updated 55 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 03.31 PM

മഞ്ജു തിരിച്ചെത്തി: പരസ്യപ്രതികരണത്തിന് കാത്ത് സിനിമാ ലോകം, 'ഡബ്ല്യൂസിസി' യില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Manju Warrier

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ ഉരുത്തിരിഞ്ഞ വിവാദത്തില്‍ വിദേശ പരുപാടിക്കു ശേഷം തിരിച്ചെത്തിയ മഞ്ജു വര്യരുടെ പരസ്യപ്രതികരണം കാത്ത് സിനിമാ ലോകം. ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ താരസംഘടനയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി രംഗത്തുവന്നിരുന്നു.

വന്‍ വിവാദം ഉയര്‍ന്നുവെങ്കിലും ഇതേസംബന്ധിച്ച് മഞ്ജു വാര്യര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മഞ്ജു തല്‍കാലം പ്രതികരിക്കില്ലെന്നാണ് വിവരം. അതേസമയം വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് മഞ്ജു രാജിവെച്ചിട്ടില്ലെന്നും മഞ്ജുവിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഡബ്ല്യൂസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍ നിന്ന് രാജിവെച്ച ശേഷമാണ് യുഎസിലേക്ക് പോയതെന്നും വാര്‍ത്ത വന്നിരുന്നു. യുഎസിലും കാനഡയിലും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് കുറച്ചു ദിവസം വിദേശത്ത് തങ്ങിയശേഷമാണ് മടങ്ങിയെത്തിയത്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അതുവരെ പരസ്യപ്രതികരണത്തിനില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW