Wednesday, April 24, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 03.21 PM

പാദങ്ങളോടുള്ള അഭിനിവേശം 'ഫൂട്ട് ഫെറ്റിഷിസം'

Foot Fetishism

എന്താണ് ഫൂട്ട് ഫെറ്റിഷിസം? (What is Foot Fetishism‌)


ഫെറ്റിഷിസം എന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു തകരാറാണ്. കുറഞ്ഞത് ആറ് മാസക്കാലമെങ്കിലും ഇടയ്ക്കിടെ പ്രത്യേക വസ്തുക്കളോട് തീവ്രമായ ലൈംഗികാസക്തി പ്രകടിപ്പിക്കുകയും അതു മൂലം ഉത്തേജനം ലഭിക്കുന്ന സങ്കൽപ്പങ്ങൾ സൃഷ്ടിക്കുന്നതുമാണ് ഇതിന്റെ പ്രത്യേകത.

ഫൂട്ട് ഫെറ്റിഷിസം (എഫ് എഫ്), ഫൂട്ട് പാർഷ്യാലിസം അല്ലെങ്കിൽ പൊഡോഫിലിയ ‘രതിവൈകൃതം’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇത്തരം ലൈംഗിക സ്വഭാവമുള്ളവർക്ക് പാദങ്ങളോടോ പാദരക്ഷകളോടോ അമിതമായ ലൈംഗികാഭിനിവേശം ഉണ്ടായിരിക്കും. ശരീരവുമായി ബന്ധപ്പെട്ട ഫെറ്റിഷിസത്തിൽ ഏറ്റവും സാധാരണമായ ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ കണ്ടുവരുന്നത്.

ഫൂട്ട് ഫെറ്റിഷിസമുള്ള ഒരു പുരുഷൻ സ്ത്രീകളുടെ പാദങ്ങളുടെയും വിരലുകളുടെ പ്രത്യേകതയിൽ വളരെയധികം ആകൃഷ്ടനായിരിക്കും (ഉദാ: നീളമുള്ളതും നീളം കുറഞ്ഞതുമായ കാൽവിരലുകൾ, പോളിഷ് ചെയ്ത നഖങ്ങൾ, പാദങ്ങളുടെ വളവ്, പാദത്തിന്റെ അടിഭാഗം തുടങ്ങിയവ).

ഇനി പറയുന്നതിനോടും ആകർഷണമുണ്ടാവാം: -
1. ആഭരണങ്ങൾ (മിഞ്ചി പോലെ കാൽവിരലിൽ അണിയുന്ന ആഭരണങ്ങൾ, പാദസരം തുടങ്ങിയവ).
2. നഗ്ന പാദം, സ്ളിപ്പർ അണിഞ്ഞവ, ഹൈഹിൽ അണിഞ്ഞ പാദങ്ങൾ തുടങ്ങിയവ.
3. പരിചരണം (പെഡിക്യൂർ അല്ലെങ്കിൽ മസാജ്).
4. ഗന്ധവും ഇന്ദ്രിയാനുഭൂതി പകരുന്ന സമ്പർക്കവും (ഉദാ; പാദങ്ങളുടെ ഗന്ധം ആസ്വദിക്കുക, പാദങ്ങൾ നക്കിത്തുടയ്ക്കുക, പാദങ്ങളിൽ കടിക്കുക, ചുംബിക്കുക തുടങ്ങിയവ).

സ്ത്രീകളുടെ പാദരക്ഷകളോട് (പ്രത്യേകിച്ച്, ഹൈ ഹീലുകൾ) അഭിനിവേശമുള്ളവർ തങ്ങളുടെ രതിഭാവനകളിലും രതിപൂർവ കേളികളിലും (ഫോർപ്ളേ) പാദരക്ഷകളും ഉൾപ്പെടുത്താറുണ്ട്.

എന്നിരുന്നാലും, ഫൂട്ട് ഫെറ്റിഷിസത്തെ അപകടകരമായി കരുതാനാവില്ല. ഇത് ഒരു വ്യക്തിക്ക് സ്ത്രീകളുടെ മാറിടത്തോടും കാലുകളോടും ഉണ്ടാകുന്ന ലൈംഗികാകർഷണത്തിനു സമാനമായി കരുതാം.

ഇത് സ്വാഭാവികമോ? (Is it normal)


ഫൂട്ട് ഫെറ്റിഷിസം അസാധാരണമെന്ന് തോന്നാമെങ്കിലും അത് തികച്ചും സ്വാഭാവികമാണ്.

കാരണങ്ങൾ എന്തൊക്കെ? (What are the Causes)


ഇതിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ഇനി പറയുന്നവ ഫൂട്ട് ഫെറ്റിഷിസത്തിനു കാരണമായേക്കാമെന്ന് ഗവേഷകരും മന:ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു:

1. പല കാര്യങ്ങളിലും പെട്ടെന്ന് ഉത്തേജിതരാവുന്ന, ഹോർമോണുകളുടെ നില ഉയർന്നു നിൽക്കുന്ന, കൗമാരകാലത്താണ് ഫൂട്ട് ഫെറ്റിഷിസം ആരംഭിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2. തലച്ചോറിൽ പാദങ്ങളുടെയും ജനനേന്ദ്രിയങ്ങളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അടുത്തടുത്തായതിനാൽ ഉണ്ടാകുന്ന ന്യൂറൽ ക്രോസ്ടോക്ക് (ഒരു കേന്ദ്രത്തിൽ നിന്നുള്ള സിഗ്നലുകൾ അടുത്ത കേന്ദ്രത്തിൽ ദോഷകരമായ ഫലം സൃഷ്ടിക്കുന്ന അവസ്ഥ) ആണ് ഇതിനു കാരണമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് വി.എസ്.രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു.

3. പാദങ്ങൾ ഉപയോഗിച്ച് കുട്ടികളെ ഇക്കിളിപ്പെടുത്തുകയും മറ്റും ചെയ്യുമ്പോൾ അവർ ഉത്തേജിതരാവുകയും അത് ജീവിതകാലം മുഴുവൻ മനസ്സിൽ പതിയാൻ കാരണമാവുകയും ചെയ്യുന്നു. ഇത് കുട്ടിയെ ഫൂട്ട് ഫെറ്റിഷിസിസ്റ്റ് ആക്കിയേക്കാം എന്നാണ് മന:ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത് .

ഫൂട്ട് ഫെറ്റിഷിസിസ്റ്റുകൾ എന്താണ് ചെയ്യുന്നത്? (What do Foot Fetishists do)


ഫെറ്റിഷിസിസ്റ്റുകളുടെ പ്രവർത്തനങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു:

സൗന്ദര്യബോധപരമായത്: -
പങ്കാളിയുടെ പാദങ്ങൾ കണ്ണിമയ്ക്കാതെ നോക്കുക, ചുംബിക്കുക, ഈമ്പിക്കുടിക്കുക, ലാളിക്കുക, ആരാധിക്കുക.

ലൈംഗികപരമായത്: -
ലൈംഗിക പ്രവർത്തനങ്ങളിൽ സജീവമായി നിലനിൽക്കുന്നവർ പങ്കാളിയുടെ പാദങ്ങളിൽ ലൈംഗികാവയവം ഉരസുകയും ചിലയവസരങ്ങളിൽ രതിമൂർച്ഛ കൈവരിക്കുകയും ചെയ്യും.

എങ്ങനെ നിയന്ത്രിക്കാം? (How is it managed)


1. ലൈംഗികജീവിതം സാധാരണമെന്ന് കരുതുന്നതിനാൽ മിക്ക ഫെറ്റിഷിസമുള്ളവർ ചികിത്സ തേടാറില്ല. എന്നാൽ, ലൈംഗികജീവിതത്തിൽ മാറ്റം വേണമെന്ന് പങ്കാളി ആവശ്യപ്പെടുമ്പോൾ ഇവർ ചികിത്സ തേടേണ്ടിവരും.

2. അവബോധ പെരുമാറ്റ ചികിത്സ (കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി): ഫെറ്റിഷിസ്റ്റിന്റെ സ്വഭാവം ഒരു പരിധി വരെ മാറ്റിയെടുക്കാൻ ഈ ചികിത്സ സഹായിക്കും.

കുറിപ്പ്: ഫെറ്റിഷിസ്റ്റുകൾക്ക് ലൈംഗികജന്യ രോഗങ്ങൾ (എസ് ടി ഐ) പിടിപെടാനുള്ള സാധ്യത കുറവാണെങ്കിലും അത്‌ലറ്റ്സ് ഫൂട്ട് പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കടപ്പാട്: modasta.com

Ads by Google
Monday 16 Jul 2018 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW