Thursday, September 20, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 03.16 PM

രണ്ടാമതു വാൽസിംഗ്ഹാം തീർഥാടനം ഭക്തി സാന്ദ്രമായി

uploads/news/2018/07/233801/pravsi160718b.jpg

വാൽസിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ വാൽസിംഗ്ഹാമിലേക്കു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് വാൽസിംഗ്ഹാം തീർഥാടനത്തിൽ ആയിരങ്ങൾ പങ്കുചേർന്നു .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വൈദികരുടെയും , സിസ്റ്റേഴ്സിന്റെയും ,അൽമായ നേതാക്കളുടെയും നേതൃത്വത്തിൽ,ജപമാല സ്തുതികളും മരിയൻ കീർത്തനങ്ങളുമായി എത്തിയ തീർഥാടകർ ഇംഗ്ലണ്ടിന്റെ നസ്രത് എന്ന് പുകൾപെറ്റ വാൽസിംഗ്ഹാമിന് മരിയ ഭക്തിയുടെ പുത്തൻ പ്രാർത്ഥനാനുഭവമാണ് പകർന്നു നൽകിയത് .

രാവിലെ മുതൽ ഇടമുറിയാതെ മയിലുകൾ താണ്ടി പ്രത്യേക വാഹനങ്ങളിൽ കൂട്ടായും , ഒറ്റക്കും എത്തിയ തീർഥാടകർ പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് കടന്നുപോയത്,രാവിലെ ഒമ്പതുമണിക്ക് സെഹിയോൻ യു കെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ മരിയൻ ധ്യാനത്തോടെയാണ് തീർഥാടനം ആരംഭിച്ചത് .

തുടർന്ന് സീറോമലബാർ സഭയുടെ പാരമ്പര്യവും തനിമയും , പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിളിച്ചോതിയ ജപമാല പ്രദക്ഷിണം നടന്നു,തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. ശ്ലീഹന്മാരുടെ ശുശ്രൂഷയുടെ ഫലം കൊയ്യുന്ന കാലം ആണ് തിരുസഭ ഇപ്പോൾ ആഘോഷിക്കുന്നത് .

പാപിയുടെ മാനസാന്തരത്തിൽ സ്വർഗം സന്തോഷിക്കുന്നു . തൊണ്ണൂറ്റിഒമ്പത്‌ ആടുകളെയും ഉപേക്ഷിച്ചു കാണാതെപോയ ഒരാടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ നല്ലിടയനായ ഈശോയുടെ തിരിച്ചുവരുവോളം കാത്തിരിക്കുന്ന മനോഭാവത്തോടെ നാം ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ പ്രത്യേകിച്ച് തിരുസഭയിലും ,കുടുംബങ്ങളിലും , നമുക്കെല്ലാവർക്കും ഉണ്ടാകണമെന്നും വചന സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു .

ഈ വർഷത്തെ തീർത്ഥാടനം ഏറ്റുനടത്തിയത് ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിങ്‌സ്‌ലിനിലെ തിരുക്കുടുംബ കുർബാന സമൂഹമാണ്.

Ads by Google
Monday 16 Jul 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW