Monday, April 22, 2019 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 03.14 PM

മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ''ബിഗ് ഷോപ്പിംഗ് ഡേസ്'' വരുന്നു

Flipkart

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പന കമ്പനിയായ ഫ്ലിപ്കാർട്ട് തങ്ങളുടെ ''ബിഗ് ഷോപ്പിംഗ് ഡേസ്'' ഓഫർ ദിവസങ്ങളുമായി എത്തുകയാണ്. ജൂലൈ 16 മുതൽ 19 വരെയാണ് ഓഫറുകൾ ലഭ്യമാകുക. ആമസോണ്‍ പ്രൈം ഡേയും ജൂലൈ 16നാണ് ആരംഭിക്കുന്നത്.

'ബിഗ് ഷോപ്പിംഗ് ഡേസ്'' ഓഫറുകളിൽ 42,999 രൂപക്ക് നിങ്ങൾക്ക് ഗൂഗിൾ പിക്സൽ 2 സ്വന്തമാക്കാം. ഈ ഫോണിന് പല തരത്തിലുള്ള ക്യാഷ്ബാക്ക്, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയെല്ലാം ലഭ്യമാണ്. സാംസങിന്റെ ഏറ്റവും മികച്ച ഫോണുകകളിൽ ഒന്നായ 17,900 രൂപയുള്ള സാംസങ് On Nxt വെറും 10,900 രൂപക്ക് വാങ്ങാനുള്ള അവസരമുണ്ട്. മാത്രമല്ല, ഫിറ്റബിറ്റ് ബ്ലേസിന്റെ സ്മാർട്ട് വാച്ചുകൾക്ക് വൻതോതിലുള്ള ഓഫർ ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. 50 ശതമാനം വരെ വിലക്കുറവിൽ നിങ്ങൾക്ക് ഈ സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാം.

Vu 40 ഇഞ്ച് ഫുൾ എച്ച്ഡി ടിവി 17999 രൂപക്ക് വാങ്ങാനുള്ള ഓഫറും ഈ ദിവസങ്ങളിൽ ലഭ്യമാണ്. ഇനിഫിനിക്സ് ഹോട്ട് 6 പ്രൊ ഈ ഓഫർ ദിവസങ്ങളിൽ അല്പം കുറഞ്ഞ വിലയിൽ സ്വന്താമാക്കാൻ സാധിക്കും. 8000 രൂപയ്ക്ക് താഴെയായി നിങ്ങൾക്ക് വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ഫോണുകളാണ് ഇത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 10 ശതമാനം വരെ അധിക ഡിസ്‌കൗണ്ടും ലഭിക്കുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW