Friday, September 07, 2018 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 01.42 AM

കാബൂളില്‍ മന്ത്രിമന്ദിരത്തിനുസമീപം ചാവേര്‍ ആക്രമണം: 7 മരണം

uploads/news/2018/07/233684/in2.jpg

കാബൂള്‍: അഫ്‌ഗാന്‍ തലസ്‌ഥാനമായ കാബൂളില്‍ മന്ത്രിമന്ദിരത്തിനു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴു മരണം. ഇരുപതോളംപേര്‍ക്കു പരുക്കേറ്റു. അഫ്‌ഗാന്‍ ഗ്രാമവികസനമന്ത്രാലയത്തിനു സമീപം ഇന്നലെ വൈകിട്ട്‌ നാലരയോടെയാണ്‌ ആക്രമണം നടന്നത്‌. സുരക്ഷാ ഉദ്യോഗസ്‌ഥരും സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടകവസ്‌തു നിറച്ച വാഹനം സെക്യൂരിറ്റി ഗേറ്റിലേക്ക്‌ ഇടിച്ചുകയറ്റുകയായിരുന്നു. ജോലികഴിഞ്ഞ്‌ ജീവനക്കാര്‍ ഓഫീസില്‍നിന്ന്‌ പുറത്തേക്കിറങ്ങുന്ന സമയം കണക്കാക്കിയായിരുന്നു ആക്രമണം. ഗ്രാമവികസന മന്ത്രാലയത്തിന്റെ വിദേശ ഉപദേഷ്‌ടാക്കള്‍ ഈ സമയം മന്ത്രാലയത്തിലുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന്‌് അഫ്‌ഗാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Ads by Google
Monday 16 Jul 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW