Friday, September 14, 2018 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 01.42 AM

ഫ്രാന്‍സിന്‌ രണ്ടാം ലോകകപ്പ്‌ കിരീടം , ഫ്രാന്‍സ്‌ - 4 ​െ​ക്രായേഷ്യ- 2

uploads/news/2018/07/233683/in1.jpg

മോസ്‌കോ: ക്ര?യേഷ്യയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ഫ്രാന്‍സ്‌ ഫുട്‌ബോള്‍ ലോകകപ്പ്‌ കിരീടം നേടി. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണു ഫ്രാന്‍സ്‌ വിശ്വകിരീടം നേടുന്നത്‌. മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനു വേണ്ടി അന്റോണി ഗ്രീസ്‌മാന്‍, പോള്‍ പോഗ്‌ബ, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഗോളടിച്ചു. ലോകകപ്പ്‌ ഫൈനലില്‍ സെല്‍ഫ്‌ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ്‌ ക്ര?യേഷ്യയുടെ മരിയോ മന്‍സൂകിച്ച്‌ സ്വന്തമാക്കി. ക്ര?യേഷ്യക്കു വേണ്ടി ഇവാന്‍ പെരിസിച്ചിനെ കൂടാതെ ഗോളടിക്കാനും മന്‍സൂകിച്ചിനായി.
ലോകകപ്പില്‍ രണ്ടാം തവണയാണു ഫ്രഞ്ചുകാര്‍ മുത്തമിടുന്നത്‌. 1998 ലോകകപ്പിലായിരുന്നു കന്നിക്കിരീടം. റഷ്യ ലോകകപ്പില്‍ റണ്ണര്‍ അപ്പായതു ക്ര?യേഷ്യയുടെ ഏറ്റവും മികച്ച പ്രകടനമാണ്‌. ഫ്രാന്‍സിനെ വെറുക്കാന്‍ മണ്ടന്‍മാര്‍ക്കേ കഴിയു എന്ന ഇംഗ്ലീഷ്‌ സാഹിത്യകാരന്‍ ജി.കെ. ചെസ്‌റ്റേര്‍ട്ടണിന്റെ വാക്കുകള്‍ ശരിയാണെന്നു ലുസിനികി സ്‌റ്റേഡിയത്തിലെ കാണികള്‍ തെളിയിച്ചു. 18-ാം മിനിറ്റില്‍ മരിയോ മന്‍സൂകിച്ചിന്റെ ഹെഡര്‍ ലക്ഷ്യം തെറ്റി സ്വന്തം വലയിലായതോടെ ഫ്രാന്‍സിന്റെ ദിവസമാണെന്ന്‌ ഉറപ്പായി. 28-ാം മിനിട്ടില്‍ ഇവാന്‍ പെരിസിച്ച്‌ സമനില ഗോളടിച്ചതു മത്സരത്തിന്റെ ആവേശം കൂട്ടി.
പെരിസിച്ച്‌ വില്ലന്റെ വേഷത്തിലെത്തിയത്‌ 38-ാം മിനിട്ടിലാണ്‌. ക്ര?യേഷ്യന്‍ ബോക്‌സിലെത്തിയ പന്തിനെ പെരിസിച്ച്‌ കൈകാര്യം ചെയ്‌തതായി റഫറി വാറിന്റെ സഹായത്തോടെ കണ്ടെത്തി. ഫലമായി ഫ്രാന്‍സിന്‌ അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്തത്‌ ഫ്രാന്‍സിനു വേണ്ടിയെടുത്ത സ്‌പോട്ട്‌ കിക്കുകളെല്ലാം ഗോളാക്കിയ ഗ്രീസ്‌മാന്‍. ഗ്രീസ്‌മാന്‍ കിക്കെടുക്കും മുമ്പ്‌ ഇടത്തേക്കു ചാടാന്‍ റെഡിയായ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബാസിച്ചിനു പിഴച്ചു.
രണ്ടാം പകുതിയിലാണു ഫ്രാന്‍സിന്റെ മൂന്നാം ഗോളന്റെ പിറവി. കിലിയന്‍ എംബാപ്പെ മറിച്ചു നല്‍കിയ പന്ത്‌ പോള്‍ പോഗ്‌ബ യുടെ കാലിലെത്തിയത്‌ ക്ര?യേഷ്യന്‍ പ്രതിരോധം അറിയാന്‍ വൈകി. സുബാസിച്ചിനെ നിസഹായനാക്കി ഫ്രാന്‍സ്‌ വീണ്ടും മുന്നില്‍. 65-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ 25 വാര അകലെനിന്നുള്ള ഷോട്ട്‌ ഗോള്‍ ലൈന്‍ കടന്നപ്പോള്‍ പാരീസില്‍ ആഘോഷം തുടങ്ങി.
ജയം ഉറപ്പാക്കിയതോടെ കാണിച്ച അലംഭാവത്തിനു നായകനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസ്‌ ഗോള്‍ വഴങ്ങി പിഴ നല്‍കി. സാമുവല്‍ ഉംറ്റിറ്റിയുടെ ബാക്ക്‌ പാസ്‌ ലോറിസ്‌ അലക്ഷ്യമായി ക്ലിയര്‍ ചെയ്‌തതു തൊട്ടു മുന്നില്‍നിന്ന മന്‍സൂകിച്ചിന്റെ കാലിലേക്ക്‌്. സെല്‍ഫ്‌ ഗോളിന്റെ പിഴവിന്‌ പ്രായശ്‌ചിത്തം ചെയ്യാന്‍ കിട്ടിയ അവസരം മന്‍സൂകിച്ച്‌ പാഴാക്കിയില്ല. രണ്ട്‌ ഗോള്‍ തിരിച്ചടിച്ചെങ്കിലും ക്ര?യേഷ്യക്കാര്‍ അപ്പോഴേക്കും കിരീട പ്രതീക്ഷ കൈവിട്ടു.

Ads by Google
Monday 16 Jul 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW