Tuesday, April 23, 2019 Last Updated 28 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 01.42 AM

ഫുട്‌ബോള്‍ മത്സരത്തിനുശേഷം നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു

ധാക്ക: അര്‍ജന്റീന, ബ്രസീല്‍ ടീമുകളായി വേര്‍തിരിഞ്ഞു ഫുട്‌ബോള്‍ മത്സരം കളിച്ചതിനു ശേഷം നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു. തെക്ക്‌ കിഴക്ക്‌ ബംഗ്ലാദേശിലെ ചൊകൊറിയ ടൗണിലെ മതാമുഹുറി നദിയിലാണു ദുരന്തമുണ്ടായത്‌. ശനിയാഴ്‌ച രാത്രിയോടെ കുട്ടികളുടെ മൃതദേഹങ്ങള്‍ പോലീസ്‌ കണ്ടെടുത്തു.
ഒരു സ്‌കൂളിലെ 22 കുട്ടികള്‍ അര്‍ജന്റീന, ബ്രസീല്‍ ടീമുകളായി വേര്‍തിരിഞ്ഞ്‌ ഫുട്‌ബോള്‍ മത്സരം കളിച്ചു. ഇതിനുശേഷം ആറു കുട്ടികള്‍ ടീം ജേഴ്‌സിയണിഞ്ഞ്‌ നദിയില്‍ മത്സരിച്ചു നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരു കുട്ടിയെ പോലീസ്‌ രക്ഷിച്ചു. മരിച്ച അഞ്ചുകുട്ടികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്‌.

Ads by Google
Monday 16 Jul 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW