Tuesday, September 25, 2018 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 01.42 AM

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ഹമാസ്‌

ഗാസാ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഹമാസ്‌. 2014- ലെ യുദ്ധാനന്തരമുള്ള ഏറ്റവും ശക്‌തമായ വ്യോമ- റോക്കറ്റ്‌ ആക്രമണങ്ങള്‍ക്കു തൊട്ടുപിന്നാലെയാണിത്‌. ഇതോടെ മേഖലയിലെ സംഘര്‍ഷാവസ്‌ഥയ്‌ക്കു താല്‍ക്കാലിക അയവു വന്നേക്കും.
ഈജിപ്‌തിന്റെയും മറ്റു ചിലരുടെയും സഹായത്തോടെയാണു വെടിനിര്‍ത്തലെന്ന്‌ ഗാസാ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസ്‌ അറിയിച്ചു. മറുപക്ഷത്ത്‌ ഇസ്രയേല്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇതേസമയം, യു.എന്നിന്റെ മധ്യ-പൂര്‍വ പ്രതിനിധി നിക്കോളെ മ്ലാഡ്‌നോവ്‌ ഗാസയിലുണ്ടെന്നും സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വെളിപ്പെടുത്തലുണ്ട്‌.തലേന്നത്തെ കനത്ത ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഗാസാ മുനമ്പ്‌ ഇന്നലെ സമാധാനത്തിലേക്കു മടങ്ങി. തലേന്ന്‌ ഡസന്‍ കണക്കിന്‌ വ്യോമാക്രമണമാണ്‌ ഇസ്രയേല്‍ നടത്തിയത്‌. ഇതില്‍ രണ്ടു പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. എന്‍ക്ലേവില്‍നിന്ന്‌ ഇരുന്നൂറോളം റോക്കറ്റുകളും മോര്‍ട്ടാറുകളും പ്രയോഗിച്ചായിരുന്നു ഹമാസിന്റെ മറുപടി. റോക്കറ്റ്‌ വീട്ടിലേക്കു പതിച്ച്‌ നാല്‌ ഇസ്രേലികള്‍ക്കു പരുക്കേറ്റു.പതിനഞ്ചും പതിനാറും പ്രായമുള്ള കൗമാരക്കാരാണ്‌ ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന്‌ എന്‍ക്ലേവ്‌ ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇരുപത്തിയഞ്ചുപേര്‍ക്കു പരുക്കേറ്റു.

Ads by Google
Monday 16 Jul 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW