Friday, January 18, 2019 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 01.42 AM

തെരഞ്ഞെടുപ്പ്‌: ഹാഫിസ്‌ സയീദിന്റെ പാര്‍ട്ടിയുടെ ഫെയ്‌സ്ബുക്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ലാഹോര്‍: പാകിസ്‌താനില്‍ ഈ മാസം 25-ന്‌ പൊതുതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഹാഫിസ്‌ സയീദിന്റെ പാര്‍ട്ടിയുടെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകളും പേജുകളും മരവിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ്‌ സയീദിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിസ്‌റ്റ്‌ മിലി മുസ്ലിം ലീഗി(എം.എം.എല്‍)ന്റെ ഫെയ്‌സ്‌ബുക്ക്‌് അക്കൗണ്ടുകള്‍ക്കെതിരേയാണു നടപടി. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വ്യാജ എഫ്‌.ബി. പേജുകള്‍ ഫെയ്‌സ്‌ബുക്ക്‌ സി.ഇ.ഒ. മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്‌ ഇടപെട്ട്‌ നീക്കം ചെയ്‌തിരുന്നു. നിലവില്‍ എം.എം.എല്‍. പാര്‍ട്ടിക്ക്‌ പാക്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല. എം.എം.എല്ലിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജുകള്‍ മരവിപ്പിച്ചത്‌ ഹാഫിസ്‌ സയീദിന്‌ തിരിച്ചടിയാണ്‌.

Ads by Google
Monday 16 Jul 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW