Saturday, January 19, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 01.42 AM

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ പുതിയ യാത്രാക്കരാര്‍

ധാക്ക: ബംഗ്ലാദേശില്‍നിന്നുള്ളവര്‍ക്കു വിസ ഇളവ്‌ നല്‍കിക്കൊണ്ട്‌ ഇന്ത്യയും ബംഗ്ലാദേശും പുതുക്കിയ യാത്രാക്കരാര്‍ ഒപ്പിട്ടു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെയും ബംഗ്ലാദേശ്‌ ആഭ്യന്തരമന്ത്രി അസാദുസമാന്‍ ഖാന്റെയും സാന്നിധ്യത്തിലാണ്‌ കരാര്‍ ഒപ്പിട്ടത്‌. കരാര്‍ അനുസരിച്ച്‌ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും മുതിര്‍ന്ന ബംഗ്ലാദേശി പൗരന്‍മാര്‍ക്കും ഇന്ത്യ അഞ്ചുവര്‍ഷത്തെ വിസ നല്‍കും. രാജ്‌നാഥ്‌ സിങ്ങും അസാദുസമാന്‍ ഖാനും തമ്മില്‍ ആറാമത്‌ ആഭ്യന്തരമന്ത്രിതല ചര്‍ച്ചയും നടത്തി. ദ്വാരകേശ്വരി ക്ഷേത്രത്തില്‍ രാജ്‌നാഥ്‌ സിങ്‌ ദര്‍ശനം നടത്തി. ബംഗബന്ധു മ്യൂസിയം സന്ദര്‍ശിച്ച രാജ്‌നാഥ്‌ സിങ്‌, ബംഗ്ലാദേശിന്റെ രാഷ്‌ട്രപിതാവ്‌ ഷേക്ക്‌ മുജീബുര്‍ റഹ്‌മാന്‌ ആദരവര്‍പ്പിച്ചു.

Ads by Google
Monday 16 Jul 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW