Monday, July 01, 2019 Last Updated 20 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 04.55 PM

കേരളം ഉള്‍പ്പെടെ 120 സീറ്റുകള്‍ തൊടാന്‍ പറ്റുന്നില്ല; ഇത് പിടിക്കാന്‍ അക്ഷയ്കുമാറും നാനാപടേക്കറും അനുപംഖേറും വരെ ; 2019 തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമിടുന്നത് 2014 ത്തേതിലും കൂടുതല്‍

uploads/news/2018/07/233593/akshaykumar.jpg

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത നില്‍ക്കുമ്പോള്‍ ഭരണം നില നിര്‍ത്താന്‍ പാടുപെടുന്ന ബിജെപി 2019 തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത് ഇതുവരെ പച്ച തൊടാന്‍ പറ്റിയിട്ടില്ലാത്ത കേരളം ഉള്‍പ്പെടെയുള്ള 120 സീറ്റുകള്‍. ഈ സീറ്റുകള്‍ കൂടി ജയിച്ച് 2014 നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ലക്ഷ്യമിടുന്ന ബിജെപി അതിനായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍, നാനാപടേക്കര്‍, അനുപംഖേര്‍ തുടങ്ങിയ സിനിമാതാരങ്ങളെ രംഗത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണത്തേത് പോലെ കലാ സാംസ്‌ക്കാരിക സിനിമാ വ്യവസായ കായിക മേഖലകളില്‍ നിന്നുള്ളവരെ കൂടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. കഴിഞ്ഞ തവണ വിജയിച്ച അനുപംഖേറിന്റെ ഭാര്യ കിരണ്‍ഖേര്‍, പ്രകാശ് റാവല്‍ എന്നീ നടീനടന്മാര്‍ക്ക് പുറമേ ഗായകന്‍ മനോജ് തീവാരി, ബാബുല്‍ സുപ്രിയോ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഒളിമ്പിക്‌സില്‍ വെള്ളി നേടിയ രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്, എഴുത്തുകാരന്‍ പ്രതാപ് സിന്‍ഹ, മുന്‍ സൈനിക മേധാവി വികെ സിംഗ്, മുന്‍ ആഭ്യന്തരം സെക്രട്ടറി ആര്‍കെ സിംഗ്, മുംബൈ മൂന്‍ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ്, ഉദ്ധിത് രാജ് എന്നിവരെയും പരിഗണിച്ചേക്കും.

ഇത്തരം സ്ഥാനാര്‍ത്ഥികളിലൂടെ കഴിഞ്ഞ തവണയുണ്ടാക്കിയ നേട്ടം തന്നെയാണ് ബിജെപി ഇത്തവണയും ലക്ഷ്യമിടുന്നത്. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഏറെ ഗുണകരമായി എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകളാണ് ബിജെപി നേടിയത്. ഇന്ത്യയുടെ മദ്ധ്യ, പശ്ചിമ ഉത്തരമേഖലകളില്‍ നിന്നുമാത്രം 232 സീറ്റുകള്‍ കിട്ടിയിരുന്നു. എന്നിരുന്നാലും യുപി, ബീഹാര്‍, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ് ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നില മെച്ചപ്പെടുത്താന്‍ പാര്‍ട്ടി ആലോചിക്കുന്നു.

അക്ഷയ്കുമാര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളെ മഹാരാഷ്ട്രയ്ക്കായി മാറ്റി വെയ്ക്കാനാണ് ആലോചന. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തന്നെ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടായെന്നും ജയിക്കുമെന്ന് ഉറപ്പുള്ള കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുമുള്ള നീക്കത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ബോളിവുഡ് മുഖങ്ങള്‍ക്ക് പുറമേ യുവ വ്യവസായികള്‍, പത്മാ പുരസ്‌ക്കാര ജേതാക്കളെയും ലക്ഷ്യമിട്ട് വലയുമായി നടക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.

Ads by Google
Ads by Google
Loading...
TRENDING NOW