Saturday, September 08, 2018 Last Updated 45 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 09.22 AM

സംഗീത നിശയ്ക്കിടെ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ അറസ്റ്റ് ചെയ്തു

Saudi Arabia

റിയാദ്: സംഗീത പരിപാടിക്കിടയില്‍ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ അറസ്റ്റ് ചെയ്തു. റിയാദിലെ തായിഫ് നഗരത്തില്‍ ഗായകനായ മജിദ് അല്‍-മോഹന്‍ദിസ് പരിപാടിക്കിടെയാണ് സംഭവമുണ്ടായിരിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗാനം ആലപിക്കുന്നതിനിടെ ഹിജാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചുമാറ്റുകയും തിരിച്ച് ഇറക്കി വിടുകയും ചെയ്തു.

പൊതുസ്ഥലങ്ങളില്‍ പുരുഷന്മാരുമായി ഇടപഴകാന്‍ സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇനി പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

അറബ് സംഗീതത്തിന്റെ രാജകുമാര്‍ എന്നറിയപ്പെടുന്ന മൊഹന്ദിസ് സംഭവത്തില്‍ ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ സൗദിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പൊതുസ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു.

ഫുട്‌ബോോള്‍ മത്സരം കാണുന്നതിനും വാഹനം ഓടിക്കുന്നതിനും സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനും പുതിയ പരിഷ്‌കാരത്തില്‍ അനുവാദം ലഭിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW