Friday, July 19, 2019 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Sunday 15 Jul 2018 08.28 AM

ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടിയുടെ ചാണക്യതന്ത്രങ്ങള്‍ തുടങ്ങി; കിരണ്‍കുമാര്‍ റെഡ്ഡിക്ക് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡിയെ തിരികെയെത്തിക്കാനും ശ്രമം

uploads/news/2018/07/233567/oomman-chandi.jpg

കോട്ടയം: നാലു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ട ആന്ധ്രാ മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ അമരക്കാരന്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ തിരികെയെത്തിക്കാനും ആന്ധ്രാപ്രദേശിന്റെ ചുമതലയുളള എ.ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ശ്രമം തുടങ്ങി. തിരികെയെത്താന്‍ ജഗന്‍ മോഹന്‍ താത്പര്യം പ്രകടപ്പിച്ചതായാണ് സൂചന.

വൈ.എസ്.ആര്‍. കോണ്‍ഗ്രസ് മുഴുവനായും കോണ്‍ഗ്രസില്‍ ലയിക്കുന്നതിനുളള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്. കിരണ്‍ കുമാര്‍ റെഡ്ഡിയെയും ജഗന്‍ മോഹന്‍ റെഡ്ഡിയെയും തിരികെ കോണ്‍ഗ്രസില്‍ എത്തിക്കുക എന്ന ദൗത്യവുമായാണ് എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയിലേക്ക് നിയോഗിച്ചത്. ആദ്യഘട്ടം വിജയിച്ചതോടെ, കിരണ്‍കുമാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചടങ്ങില്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിക്കുകയും ചെയ്തു.

കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന ഉറച്ച നിലപടിലായിരുന്നു ജഗന്‍മോഹന്‍. ജഗന്‍ മോഹനു ഭരണത്തില്‍ പ്രാമുഖ്യം ലഭിക്കുന്ന പാക്കേജാണ് ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ചിരിക്കുന്നത്. അതോടൊപ്പം പാര്‍ട്ടി നേതൃത്വത്തിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്ത് ഒരു മാസത്തിനുളളില്‍ തന്നെ പാര്‍ട്ടി വിട്ട പ്രധാനികളെ തിരികെ എത്തിക്കാന്‍ കഴിഞ്ഞത് ആന്ധ്രാകോണ്‍ഗ്രസില്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആഡംബര വാഹനങ്ങളിലെഅടിപൊളി രാഷ്ട്രീയം ഒഴിവാക്കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആദ്യ നിര്‍ദേശം. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമൊക്കെയാണ് രാഷ്ട്രീയ യോഗങ്ങളിലും നേതാക്കളെ കാണാനും എത്തിയിരുന്നത്. ഇതു പ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു. ജഗന്‍ മോഹന്‍ റെഡ്ഡി കൂടി മടങ്ങിയെത്തിയാല്‍ ആന്ധ്രയില്‍ ഭരണം തിരികെ പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് വരെ തെലുഗു ദേശം നേതാവ് ചന്ദ്രബാബു നായിഡുവുമായുളള ചര്‍ച്ചകള്‍ നീട്ടിവയ്ക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW