Friday, September 21, 2018 Last Updated 56 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.34 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/07/233559/azcha.jpg

അശ്വതി: കുടുംബാംഗങ്ങളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. പരോപകാരപ്രദമായ കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. തൊഴില്‍രംഗത്ത്‌ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.

ഭരണി: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാട്‌ കഴിക്കുവാനവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.

കാര്‍ത്തിക: മനസ്സ്‌ അസ്വസ്‌ഥമായ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട്‌ പോയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍പിടിപ്പെടും, ഭവനമാറ്റത്തിന്‌ സാധ്യത.

രോഹിണി: പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍. കലാരംഗത്ത്‌ പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും.

മകയിരം: സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേക്ക്‌ മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.

തിരുവാതിര: ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. യാത്രകള്‍ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

പുണര്‍തം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. എന്നാല്‍ പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും.

പൂയം: പ്രതികൂലസാഹചര്യങ്ങള്‍ തരണംചെയ്യും. സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. തൊഴിലന്വേഷകര്‍ക്ക്‌ ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്‌.

ആയില്യം: ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും.

മകം: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. സ്‌ത്രീകളുമായി ഇടപെട്ട്‌ മാനഹാനിക്ക്‌ സാധ്യത. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ മൂലം അലര്‍ജിക്ക്‌ സാദ്ധ്യത .

പൂരം: അലഞ്ഞുതിരിയുന്ന ശീലമുണ്ടാകും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. ധനം സമ്പാദനത്തിന്‌ വളഞ്ഞ വഴി സ്വീകരിക്കുവാനുള്ള പ്രവണത ഉണ്ടാകും. എന്നാല്‍ അതില്‍ പ്രാധാന്യം കൊടുക്കാതിരിക്കുക. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‌ രോഗാരിഷ്‌ടതയുണ്ടാകാനും സാധ്യത കാണുന്നു.

ഉത്രം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടയ്‌ക്ക് ധനനഷ്‌ടം സംഭവിക്കുവാനും സാധിക്കും. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്‌ടതകള്‍. അനുഭവിച്ചുകൊണ്ടിരുന്ന രോഗ ദുരിതങ്ങളില്‍ നിന്ന്‌ മോചനം.

അത്തം: ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. വിദേശത്തുനിന്നും നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. തികച്ചും അവിചാരിതമായി കൈവശത്തിലിരുന്ന വസ്‌തുക്കള്‍ നഷ്‌ടപ്പെട്ടേക്കാനിടയുണ്ട്‌.

ചിത്തിര: ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം. സ്‌ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും.

ചോതി: ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വികസ്വത്തു ലഭിക്കുവാനാകും. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റുവാന്‍ സാധ്യതയുണ്ട്‌. അധികമായി സംസാരിച്ച്‌ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പകര്‍ച്ചവ്യാധി പിടിപ്പെടാന്‍ സാധ്യതയുണ്ട്‌.

വിശാഖം: പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപ്പെടാനിടയുണ്ട്‌.

അനിഴം: രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. സ്‌ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്‌. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.

തൃക്കേട്ട: ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‌ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള രോഗബാധയ്‌ക്ക് സാദ്ധ്യത , തൊഴില്‍പരമായി മികച്ച വാരം , വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ നേട്ടം കൈവരിക്കും. സഹോദരങ്ങള്‍ക്കു നേട്ടം. സാമ്പത്തിക നേട്ടം കൈവരിക്കും.

മൂലം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും.സ്വദേശംവിട്ടുനില്‍ക്കേണ്ടിവന്നേക്കാം. ദീര്‍ഘകാല വ്യവഹാരങ്ങളില്‍ വിജയം. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം പ്രതീക്ഷിക്കാം.

പൂരാടം: വിശ്രമം കുറയും. സ്വദേശം വിട്ടുള്ള യാത്രകള്‍ വേണ്ടിവരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും.

ഉത്രാടം : മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

തിരുവോണം: അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‍ നിന്ന്‌ അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

അവിട്ടം : ദാമ്പത്യപരമായി നില നിന്നിരുന്ന ഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ പലതരത്തിലുള്ള അരിഷ്‌ടത നേരിടും.

ചതയം: സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ഥികള്‍ക്ക്‌ ഉയര്‍ന്നവിജം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. സുഹൃത്തുക്കളുമായി വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

പൂരൂരുട്ടാതി: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്‌.

ഉത്രട്ടാതി : അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍ നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധ, ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന്‌ സാധ്യത. കാര്യങ്ങള്‍ സാധിക്കുവാന്‍ ആവശ്യത്തിലധികം പരിശ്രമിക്കേടിനിവരും.

രേവതി : തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളില്‍ പണം മുടക്കി വിജയം നേടും. യാത്രകള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 15 Jul 2018 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW