Friday, September 14, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.09 AM

തായ്‌ലന്‍ഡ്‌ കുട്ടികള്‍ വ്യാഴാഴ്‌ച ആശുപത്രി വിടും

uploads/news/2018/07/233489/in2.jpg

ബാങ്കോക്ക്‌: തായ്‌ലന്‍ഡിലെ താം ലുവാങ്‌ ഗുഹയില്‍നിന്നു രക്ഷിച്ച അണ്ടര്‍16 ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും കോച്ചും വ്യാഴാഴ്‌ച ആശുപത്രി വിടും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുഹയിലെ അനുഭവങ്ങള്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടെത്തുന്ന മാധ്യമങ്ങളില്‍നിന്ന്‌ കുട്ടികള്‍ അകലം പാലിക്കണമെന്നാണു ഡോക്‌ടര്‍മാരുടെ പ്രധാന നിര്‍ദേശം.
വടക്കന്‍ തായ്‌ലന്‍ഡിലെ താം ലുവാങ്‌ ഗുഹയില്‍ കഴിഞ്ഞ ജൂണ്‍ 23-നാണ്‌ "വൈല്‍ഡ്‌ ബോര്‍സ്‌" എന്ന കൗമാര ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും കോച്ചും കുടുങ്ങിയത്‌. ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഈ മാസം 10-ന്‌ 12 കുട്ടികളെയും കോച്ചിനെയും ഗുഹയ്‌ക്കു പുറത്തെത്തിച്ചു. രക്ഷപ്പെട്ട 13 പേരും മികച്ച ആരോഗ്യവാന്‍മാരാണെന്നു ആരോഗ്യമന്ത്രി പിയാസാകോല്‍ സകോല്‍സത്യഡോണ്‍ അറിയിച്ചു. വ്യാഴാഴ്‌ച എല്ലാവരും ആശുപത്രിയില്‍നിന്ന്‌ സ്വന്തം വീടുകളിലേക്കു മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടുള്ളസമയം കുടുംബാംഗങ്ങളോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ചെലവിടണമെന്നും മാനസികാരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട്‌ പഴയ കാര്യങ്ങള്‍ ചോദിച്ചെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അഭിമുഖം നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്നലെ തായ്‌ലാന്‍ഡ്‌ സര്‍ക്കാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആശുപത്രിക്കിടക്കയില്‍ അവര്‍ തങ്ങളുടെ രക്ഷകര്‍ക്കു നന്ദിപറഞ്ഞു.

'വിശ്വസിക്കുക, നാം രക്ഷപ്പെടും'

താം ലുവാങ്‌ ഗുഹയിലെ ദുരിതങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിച്ചത്‌ കോച്ച്‌ ഏക്കപോല്‍ ചാന്‍തവോങ്ങിന്റെ മന്ത്രം. പട്ടിണിയും പ്രതികൂല കാലാവസ്‌ഥയുമായി കുട്ടികള്‍ മല്ലിമ്പോഴും "വിശ്വസിക്കുക, നാം രക്ഷപ്പെടും" എന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഗുഹയിലെ ഇരുട്ടില്‍ കുട്ടികള്‍ ചിതറിപ്പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചെന്നു രക്ഷപ്പെട്ട കുട്ടികളിലൊരാളുടെ പിതാവായ ഭാന്‍പോത്‌ കൊന്‍കം അറിയിച്ചു. ഏതാനും വര്‍ഷം ബുദ്ധഭിക്ഷുവായിരുന്നു ഏക്കപോല്‍. കുട്ടികളുടെ മനസ്‌ ശാന്തമാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
ഗുഹയിലെ അനുഭവങ്ങള്‍ നേരിട്ടുവിവരിക്കുന്നതിനു കുട്ടികള്‍ക്കു വിലക്കുണ്ട്‌. പട്ടാളത്തിന്റെ നിയന്ത്രണം കൂടുതലുള്ള രാജ്യമായതിനാല്‍ സര്‍ക്കാര്‍ നിലപാടിന്റെ ലംഘിക്കാന്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കള്‍ക്കും ഭയമാണ്‌.

Ads by Google
Sunday 15 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW