Thursday, November 15, 2018 Last Updated 21 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.09 AM

സൗദി അറേബ്യയില്‍ കുടുങ്ങിയ തൊഴിലാളികള്‍ നാട്ടിലേക്ക്‌

uploads/news/2018/07/233488/in4.jpg

ദമ്മാം : ജോലി ചെയ്‌തിരുന്ന സ്‌ഥാപനം അടച്ചുപൂട്ടിയതിനെത്തുടര്‍ന്നു സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ അബുഹൈദ്‌രിയയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഏഴ്‌ ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങി. "മംഗളം" ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന്‌ ഇന്ത്യന്‍ എംബസി അധികൃതര്‍ നടത്തിയ ഇടപെടലാണ്‌ ഇവര്‍ക്കു രക്ഷയായത്‌. മാസങ്ങളായി ജോലിയില്ലാതിരുന്ന ഇവര്‍ സ്‌പോണ്‍സര്‍ ഉപേക്ഷിച്ചതോടെ ദുരതത്തിലായിരുന്നു. ആഹാരമോ വെള്ളമോ ലഭിച്ചിരുന്നില്ല. ഏഴുമാസം മുമ്പാണ്‌ ഇവര്‍ ജോലി ചെയ്‌തിരുന്ന ക്രഷര്‍ യുണിറ്റ്‌ അടച്ചപൂട്ടിയത്‌. അനധികൃതമെന്നു കണ്ട്‌ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. തൊഴിലാളികളുടെ ദുരിതം "മംഗളം" ജൂണ്‍ 10 -ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതിനെത്തുടര്‍ന്ന്‌ നിരവധി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇവരുടെ ആവശ്യപ്രകാരം റിയാദിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടു. എംബസി ഉദ്യോഗസ്‌ഥന്‍ തൊഴിലാളികളുടെ താമസസ്‌ഥലം സന്ദര്‍ശിച്ചു പരാതികള്‍ നേരിട്ടു മനസിലാക്കുകയും നാട്ടിലേക്കു മടങ്ങാന്‍ വഴിയൊരുക്കുകയും ചെയ്‌തു. കോട്ടയം തലയോലപ്പറമ്പ്‌ സ്വദേശി രാജീവ്‌, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്‌ദുള്‍ അസീസ്‌, ഉത്തര്‍ പ്രദേശ്‌ സ്വദേശികളായ ലാല്‍ജിത്‌ യാദവ്‌, മുഹമ്മദ്‌ ഉസ്‌മാന്‍, ഹന്‍സ്‌രാജ്‌ കുമാര്‍, ഹേം ലാല്‍, എന്നിവരാണ്‌ കഴിഞ്ഞ ദിവസം ജെറ്റ്‌ എയര്‍വേസ്‌ വിമാനത്തില്‍ നാട്ടിലേക്ക്‌ മടങ്ങിയത്‌. നേപ്പാള്‍ സ്വദേശി ഗുരുങ്ങ്‌ ബിസോ ബഹദൂറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Sunday 15 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW