Saturday, February 23, 2019 Last Updated 29 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.09 AM

പാകിസ്‌താനില്‍ സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട്‌ ചാവേറാക്രമണം:പിന്നില്‍ ഐ.എസ്‌.

പെഷാവര്‍: പാകിസ്‌താനില്‍ തെരഞ്ഞെടുപ്പ്‌ റാലികള്‍ക്കുനേരേയുണ്ടായ ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്‌. ഏറ്റെടുത്തു. സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമാഖ്‌ മുഖേനയാണ്‌ ഐ.എസ്‌. ഇക്കാര്യം പുറത്തുവിട്ടത്‌.
അതേസമയം, ബലൂചിസ്‌താനില്‍ തെരഞ്ഞെടുപ്പ്‌ റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 130 ആയി. പരുക്കേറ്റ 200 പേരില്‍ 20 പേരുടെ നില ഗുരുതരമാണ്‌. മസ്‌തൂങ്ങിലുണ്ടായ ആക്രമണത്തില്‍ ബലൂചിസ്‌താന്‍ അവാമി പാര്‍ട്ടി (ബി.എ.പി.)നേതാവും സ്‌ഥാനാര്‍ഥിയുമായ സിറാജ്‌ റെയ്‌സാനി കൊല്ലപ്പെട്ടിരുന്നു.
90പേര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെ മരണസംഖ്യ ഉയരുകയായിരുന്നു. ബലൂചിസ്‌താനിലും ഖൈബര്‍ പഷ്‌തൂണ്‍ങ്ക പ്രവിശ്യയിലാണ്‌ഇന്നലെ ചാവേര്‍ ആക്രമണങ്ങളുണ്ടായത്‌. സിറാജ്‌ റെയ്‌സാനി, മുത്തഹിദ മജ്‌ലിസ്‌ അമാല്‍ നേതാവ്‌ അക്രം ദുറാനി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Ads by Google
Sunday 15 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW