Friday, September 14, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.04 AM

അകലങ്ങളില്‍-കവിത

uploads/news/2018/07/233478/sun4.jpg

അകലങ്ങളില്‍ ചേക്കേറിയ
അരുമകളാം മക്കളെനിനച്ച്‌
അശരണര്‍ ആലംബഹീനരാം
അച്‌ഛനമ്മമാര്‍ തേങ്ങീടുന്നു
മുഗ്‌ദമാം മുലപ്പാല്‍ പകര്‍-
ന്നൊരമ്മയോടും നൂറുജന്മങ്ങള്‍
കൊണ്ടു തീര്‍ക്കേണ്ട ജോലി
തീര്‍ത്തൊരച്‌ഛനെയും
തനിച്ചാക്കി പറന്നു പോയവര്‍
പോയകാലത്തിന്‍ മധുരിമ
നുണഞ്ഞവര്‍ കാലം പോക്കിടുന്നു.
ഒരു പൂവിതള്‍ വിടര്‍ന്നു കൊഴിയും
പോലെ ജീവിത സുഗന്ധം
ചോര്‍ന്നു നില്‍ക്കവെ
ആശ്വാസത്തിന്‍ ദൂതുമായി
നല്ലൊരു വാര്‍ത്തയുമായി
പറന്നുവന്നാ പൈതങ്ങള്‍
ഇതുവരെ കേള്‍ക്കാത്ത നല്ലൊരാശയത്തിന്‍
വിത്തുപാകി അവരുടെ മനസില്‍
തനിച്ചിരിക്കേണ്ട, താങ്ങായ്‌
തണലായ്‌ ഒരേ പ്രായക്കാര്‍
ഒരേ ഭാഷക്കാര്‍ ഒന്നിച്ചു
താമസിക്കാം മക്കളുടെ
വീരസ്യങ്ങള്‍, പൊങ്ങച്ചങ്ങള്‍
പറഞ്ഞു രസിക്കാം അനുഭവങ്ങള്‍ പങ്കിടാം
എന്നാകിലുമൊന്നു നിനച്ചവര്‍
ഇനിയുള്ളകാലം സന്തോഷമായി
കഴിഞ്ഞിടാം ജനിച്ച നാടും, വീടും വിട്ടു-
വേദന ഉള്ളിലൊതുക്കി
പടിയിറങ്ങിയാ പാവങ്ങള്‍
വൃദ്ധസദനമെന്ന മഹത്‌ മന്ദിരത്തില്‍ ചേക്കേറി
നല്ലൊരുകാര്യം കടമ ചെയ്‌തവര്‍
ആശ്വാസത്തില്‍ നെടുവീര്‍പ്പുമായി
പറന്നകന്നാ പൈതങ്ങള്‍

ഗ്രേസി ജോണ്‍ മണ്ണത്തുക്കാരന്‍

Ads by Google
Sunday 15 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW