Saturday, September 08, 2018 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 05.57 PM

കന്യാസ്ത്രീയുടെ പരാതിയില്‍ സത്യമുണ്ട്: ബിഷപ്പിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുമായി വൈദികന്‍ രംഗത്ത്

 Jelandhar Bishop, Rape case

ജലന്ദര്‍: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ദര്‍ ബിഷപ്പിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി വൈദികന്‍ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സത്യമുണ്ടെന്നാണ് കരുതുന്നതെന്ന് രൂപതയിലെ മുതിര്‍ന്ന വൈദികന്‍ മാത്യൂ പാലച്ചുവട്ടില്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേസില്‍ കള്ളസാക്ഷ്യം പറയാന്‍ ബിഷപ്പ് പ്രേരിപ്പിച്ചുണ്ടെങ്കില്‍ കത്തോലിക്കാ സഭയുടെ പ്രമാണ ലംഘനമാണ് നടന്നിരിക്കുന്നതെന്നും വൈദികന്‍ കുറ്റപ്പെടുത്തി. കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ വൈദികന്‍ നടത്തി.

സഭയില്‍ തനിക്ക് കീഴിലുള്ള താത്പര്യമില്ലാത്തവരെ അകാരണമായി ബുദ്ധിമുട്ടിക്കാറുണ്ടെന്നും, വൈദികരെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും വൈദികന്‍ പറയുന്നു. ബേസില്‍ എന്ന വൈദികനെ ഒരു കാരണവും കുടാതെ അതിര്‍ത്തി പ്രദേശത്തേക്ക് സ്ഥലം മാറ്റി. സഭാ ചട്ടങ്ങള്‍ അവഗണിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്യുകയും, കന്യാസ്ത്രീകളെ ദൂര സ്ഥലങ്ങളിലേക്ക് ബിഷപ്പ് സ്ഥലം മാറ്റുകയും ചെയ്യാറുണ്ടെന്നും അദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. രൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ കത്തെഴുതിയതിനെ തുടര്‍ന്ന് വ്യക്തിപരമായി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW