Wednesday, July 17, 2019 Last Updated 18 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 03.40 PM

മാലാഖയാണ് പക്ഷേ...

''നിപ വൈറസ് കവര്‍ന്നെടുത്ത ലിനി എന്ന നേഴ്‌സിന്റെ ജീവിതം എന്നും ഓര്‍ക്കപ്പെടേണ്ടതാണ്... അവളുടെ മനസിനെ മാതൃകയാക്കേണ്ടതാണ്...''
uploads/news/2018/07/233354/linistory140718a.jpg

സജീഷേട്ടാ... ആം ഓള്‍മോ സ്റ്റ് ഓണ്‍ ദ് വേ... നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല... സോറി... ലവന്‍, കുഞ്ഞു, ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്... വിത്ത് ലോട്‌സ് ഓഫ് ലവ്... ഉമ്മ...

അഞ്ചും രണ്ടും വയസ് പ്രായമായ പി ഞ്ചോമനകളേയും, സ്‌നേഹസമ്പന്നനായ ഭര്‍ത്താവിനെയും ഇനി ഒരിക്കല്‍ കൂടി കാണാനാകില്ലെന്ന് തിരിച്ചറിഞ്ഞ് അവള്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് കുത്തി കുറിച്ചു. നിപ വൈറസ് ബാധയേറ്റ് പാതിയില്‍ പൊലിഞ്ഞു പോയ ലിനി.
അവളിന്ന് മാലാഖയാണ്.

** പക്ഷേ...
അതിന് മുന്‍പ് അവളൊരു സ്‌നേഹ നിധിയായ അമ്മയായിരുന്നു...
നൊന്തുപെറ്റ പിഞ്ചോമനകളെ മാറോടണച്ച്, കുഞ്ഞിക്കഥകളും കുട്ടിക്കളികളുമായി സ്‌നേഹവാത്സല്യം ചൊരിഞ്ഞ ഒരമ്മ. ഡ്യൂട്ടി കഴിഞ്ഞ് മരുന്നിന്റെ മണവും ബാഗില്‍ മധുരവുമായി വന്ന് വഴിക്കണ്ണും നട്ടിരുന്ന അഞ്ച് വയസുകാരന്‍ ഋതുലിനെയും, രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ത്ഥിനെയും ഉമ്മകള്‍കൊണ്ട് മൂടുന്ന പൊന്നമ്മ. പാലിന് വേണ്ടി കരയുന്ന സിദ്ധുവും പാടിയുറക്കാന്‍ പറയുന്ന കുഞ്ഞുവും ഇപ്പോഴും നിര്‍ബന്ധം പിടിക്കാറുണ്ട്.

ഉറക്കെ കരഞ്ഞാല്‍ അമ്മ വരുമെന്ന്് ആ കുഞ്ഞു മനസുകള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. നിറഞ്ഞൊഴുകുന്ന കണ്ണുമായി അമ്മയെ വിളിച്ച് അവര്‍ ഉറക്കെ കരയാറുണ്ട്. പിഞ്ചു മക്കളെ കോരിയെടുത്ത് കെട്ടിപ്പിടിക്കാനാകാതെ ആ അമ്മ കണ്ണീര്‍ വാര്‍ക്കുന്നുണ്ടാകും. പൊന്ന് മക്കള്‍ക്കരികിലിരിക്കാന്‍ ആ മനസ് കൊതിക്കുന്നുണ്ടാകും.

**പക്ഷേ...
അവളിന്ന് മാലാഖയാണ്.
അതിന് മുന്‍പ് അവളൊരു കരുതലുള്ള ഭാര്യയായിരുന്നു.
ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം ഒന്നിച്ച് ജീവിക്കണമെന്ന സ്വപ്നം പലപ്പോഴായി പറയുമ്പോഴും സ്‌നേഹനിധിയായ ഭര്‍ത്താ വിന്റെ കരുതലില്‍ അവള്‍ സന്തുഷ്ടയാ യിരുന്നു. സജീഷേട്ടനെ ഒന്ന് കാണണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു അവളുടെ മനസ് നിറയെ. ഐസലേറ്റഡ് വാര്‍ഡിലേക്ക് മാറ്റുന്നതിന് മുന്‍പ് അവള്‍ പ്രിയതമനെ വീഡിയോ കാള്‍ ചെയ്തു. തീരെ വയ്യ എന്ന് പറയുമ്പോള്‍ ആ നെഞ്ചില്‍ തലചേര്‍ത്തുറങ്ങാന്‍ അവളൊന്ന് കൊതിച്ചിരുന്നു. പിന്നെ കണ്ണ് തുറക്കുമ്പോള്‍ ജനലിനരുകില്‍ കണ്ട നിഴല്‍ തന്റെ സജീഷേട്ടന്റേതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

uploads/news/2018/07/233354/linistory140718b.jpg

ഒരു നോക്ക് കാണാന്‍ ഹൃദയം വെമ്പുമ്പോഴും അവള്‍ സജീഷിനെ അകത്തേക്ക് വിളിച്ചില്ല. മരണം മുന്നിലുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു. തന്റെ കുടുംബത്തെ മരണത്തിന്‍ നിന്നകറ്റി നിര്‍ത്താന്‍ അവള്‍ തന്റെ വിങ്ങല്‍ ഹൃദയത്തിലൊതുക്കി.
മക്കള്‍ക്ക് ഇനിയുള്ള കാലം അച്ഛനെ ങ്കിലും കൂട്ട് വേണം. പിടയുന്ന മനസും വിറ യ്ക്കുന്ന കൈകളുമായി അവള്‍ പ്രിയതമനെഴുതി...

സജീഷേട്ടാ, ആം ആള്‍മോസ്റ്റ് ഓണ്‍ ദ വേ... എഴുതി തീര്‍ക്കുമ്പോഴും ഒരിക്ക ലെങ്കിലും ഒരു മടങ്ങി വരവ് അവള്‍ കൊ തിച്ചിട്ടുണ്ടാകും. ഒന്ന് കണ്ണ് നിറഞ്ഞാല്‍ മറോടണയ്ക്കുന്ന ഭര്‍ത്താവിന്റെയും, അമ്മ യുടെ തണലില്ലാതെ കണ്ണീരൊഴുകുന്ന പിഞ്ചോമനകളുടെയും ചിന്തകള്‍ അവളെ തീര്‍ച്ചയായും മടക്കി വിളിച്ചിട്ടുണ്ടാകണം.

*** പക്ഷേ...
അവളിന്ന് മാലാഖയാണ്.
അതിന് മുന്‍പ് അവളൊരു ഉത്തരവാദിത്തമുള്ള മകളായിരുന്നു...
ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെ ണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ലോണെടുത്ത് ബി.എസ്‌സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ലിനിക്ക് ലോണടയ്ക്കാന്‍ പോലും സ്വകാ ര്യ ആശുപത്രിയിലെ ശമ്പളം തികയുമായി രുന്നില്ല. ദിവസ വേതനത്തില്‍ ഒടുവില്‍ പേരാമ്പ്ര ഗവ ആശുപത്രിയില്‍.

പാതി വഴിയില്‍ നഷ്ടപ്പെട്ട അച്ഛന്റെ കുറവില്ലാതെ കുടുംബത്തെ ചുമലിലേറ്റി ഉത്തരവാദിത്തമുള്ള മകളായി മാറി. ഒടുവില്‍, രോഗബാധയില്‍ തളര്‍ന്നു കിടക്കുന്ന മകളെ കാണാന്‍ അലമുറയിട്ട് കരഞ്ഞ അമ്മയെ അടുത്തേക്ക് വരാന്‍ അനുവാദം കൊടുക്കാതെ അവള്‍ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. തന്നെ തോല്‍പ്പിക്കാനെത്തിയ മരണത്തിന് മുന്നിലേക്ക് തന്റെ പ്രിയപ്പെട്ടവരില്‍ ആരെയും വിട്ടുകൊടുക്കില്ലെന്ന് ശ്വാസം നിലയ്ക്കും വരെയും ആ മകള്‍ ഉറപ്പിച്ചിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ പ്രിയപ്പെട്ടവരുടെ ഇടറിയ ശബ്ദം കേട്ട് അവര്‍ക്കരുകിലേക്ക് ഓടിയടുക്കാന്‍ അവരുടെ മനസ് കൊതിച്ചിട്ടുണ്ടാകാം.

**പക്ഷേ...
അവളിന്ന് മാലഖയാണ്,
അതിന് മുമ്പ് അവര്‍ മനുഷ്യത്വമുള്ള നഴ്‌സായിരുന്നു...

നിപ്പ ബാധയില്‍ ശരീരം തളര്‍ന്ന് കുരു ന്നുകള്‍ കരഞ്ഞപ്പോള്‍ നഴ്‌സായ ലിനി ഓര്‍ത്തത് സ്വന്തം വീട്ടിലുള്ള രണ്ട് വയസു കാരനായ മകന്റെ മുഖം. സ്വന്തം ജീവിതം അപകടത്തിലെന്നറിഞ്ഞിട്ടും ജോലിയില്‍ നിന്ന് അവധിയെടുക്കാനും വിസമ്മതിച്ചു. വയ്യ എങ്കില്‍ ലീവെടുക്കാന്‍ ഭര്‍ത്താവ് പറഞ്ഞതാണ്. മറ്റൊരു ഗതിയുമില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്ന നിര്‍ധന രോഗികളുടെ വേദനകള്‍ പറഞ്ഞ് ജോലിക്ക് പോകാനുള്ള അനുവാദം അവള്‍ ഭര്‍ത്താവില്‍ നിന്ന് വാങ്ങിയെടുത്തു.

uploads/news/2018/07/233354/linistory140718c.jpg

രോഗം തളര്‍ത്തിയ ദിവസവും ഡ്യൂട്ടിക്കെത്തി അവള്‍ ആദ്യം അന്വേഷിച്ചത് തലേന്ന് താന്‍ പരിചരിച്ച രോഗി എവിടെ എന്നാണ്. നിപ പരത്തിയ ഭീകരാന്തരീക്ഷത്തിലും, സുരക്ഷാക്രമീകരണങ്ങളുടെ അപര്യാപ്തതയിലും അവളുടെ മനസ് പതറിയിരുന്നില്ല. ഒടുവില്‍ രോഗം തളര്‍ത്തി ബോധം മറയുംവരെ അവള്‍ മനുഷ്യത്വത്തിന്റെ മുഖമായി പോരാട്ട മുഖത്തുണ്ടായിയിരുന്നു. നഴ്‌സുമാര്‍ നേരിടുന്ന കഷ്ടതകളെക്കുറിച്ചുള്ള അവളുടെ ഡയറിക്കുറിപ്പുകള്‍ ഉത്തരം കിട്ടാത്ത ചോദ്യമായി ഇപ്പോഴും തുടരുന്നു.

ആതുരസേവനത്തില്‍ ആത്മസമര്‍പ്പ ണം നടത്തിയ മനുഷ്യത്വമുള്ള നഴ്‌സായി രുന്നു അവള്‍. ലിനിയുടെ സാന്നിധ്യത്തി നായി പേരാമ്പ്ര താലൂക്ക് ആശുപത്രിയി ലെ ഓരോരുത്തരും കൊതിക്കുന്നുണ്ട്. അവരുടെ പ്രിയപ്പെട്ട പെങ്ങളായി മടങ്ങി വരാന്‍ അവളും കൊതിക്കുന്നുണ്ടാകാം.
പക്ഷേ...

അവളിന്ന് മാലാഖയാണ്. ഉറ്റവരെ ഒരു നോക്ക് കാണാനാകാതെ, ചലനമറ്റ ശരീര മായി അവര്‍ക്ക് മുന്നില്‍ ഒരു നിമിഷം കിടക്കാതെ അവള്‍ ഒറ്റയ്ക്ക് യാത്രയായി. അമ്മ മാലാഖയാണെന്ന് നാളെ ആ പിഞ്ചുമക്കള്‍ പറയും.

അതു കേട്ട് കാണാമറയത്തിരുന്ന് അവ ള്‍ കണ്ണീര്‍വാര്‍ക്കും. സ്‌നേഹനിധിയായ അമ്മയായും കരുതലുള്ള ഭാര്യയായും ഉത്തരവാദിത്തമുള്ള മകളായും മനുഷ്യത്വമുള്ള നേഴ്‌സായും മടങ്ങി വരാന്‍ അവളുടെ മനസ് ഒരിക്കല്‍ക്കൂടി കൊതിക്കും. സ്വപ്നങ്ങളില്‍ വന്ന് അവള്‍ പറയും... ഞാന്‍ മാലാഖയാണ്, പക്ഷേ....

ദീപു ചന്ദ്രന്‍

Ads by Google
Saturday 14 Jul 2018 03.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW