Sunday, August 12, 2018 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 03.16 PM

എന്താണ് ജാതക യോഗങ്ങള്‍?

uploads/news/2018/07/233351/joythi140718 a.jpg

''ഓരോ ഗ്രഹത്തിന്റെയും സ്ഥിതികൊണ്ടുള്ള ഫലം പ്രധാനമായും അതാതു ദശാകാലങ്ങളില്‍ മാത്രമേ ഉള്ളൂ. എന്നാല്‍ യോഗ ഫലങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഫലമുണ്ട്.''

ചോദ്യം: എന്താണ് യോഗങ്ങള്‍?


----- നീത, കായംകുളം

ഉത്തരം: രാശികളും ഗ്രഹങ്ങളും പ്രത്യേക രീതിയില്‍ ചേര്‍ന്നുവരുമ്പോള്‍ ഉണ്ടാകുന്ന ഫലങ്ങള്‍ക്കാണ് യോഗങ്ങളെന്ന് പറയുന്നത്. മനുഷ്യരുടെ ജീവിതത്തില്‍ അസാധാരണമായ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളുടെ സംയോഗത്തെയാണ് യോഗങ്ങളായി കണക്കാക്കുന്നത്. പല യോഗങ്ങളും നല്ല ഫലങ്ങള്‍ തരുന്നതാണ്. എന്നാല്‍ എല്ലാം അപ്രകാരമായിരിക്കണമെന്നില്ല. യോഗഫലത്തിനാണ് ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ളത്.

ഓരോ ഗ്രഹത്തിന്റെയും സ്ഥിതികൊണ്ടുള്ള ഫലം പ്രധാനമായും അതാതു ദശാകാലങ്ങളില്‍ മാത്രമേ ഉള്ളൂ. എന്നാല്‍ യോഗ ഫലങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഫലമുണ്ട്. യോഗഫലങ്ങള്‍ക്ക് ജാതകത്തിലെ ദോഷങ്ങള്‍ ഇല്ലാതാക്കാനും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശക്തിയുണ്ട്.

കൂടുതല്‍ യോഗങ്ങള്‍ ഉള്ളവരുടെ ജീവിതം ഭൂരിഭാഗവും ഗുണകരമായിരിക്കും. അവര്‍ക്ക് ഉയര്‍ച്ച ഉണ്ടാവുകയും ചെയ്യും. അതിനാല്‍ യോഗഫലങ്ങളാണ് ജീവിതഗതിയെ നിയന്ത്രിക്കുന്നത്.

രുചകയോഗം, ഹംസയോഗം, ഭദ്രയോഗം, മാളവ്യയോഗം, ശശയോഗം ഇവയാണ് പഞ്ചമഹായോഗങ്ങള്‍.
അധിയോഗം, അനഭാ- സുനഭാ യോഗം, ധുരുധുരായോഗം, വാസി-വേസി യോഗം, ഉഭയചരിയോഗം, സുശുഭാ-അശുഭ യോഗങ്ങള്‍, കര്‍ത്തരിയോഗം, വസുമദ്‌യോഗം, ധനലാഭയോഗം, കേസരിയോഗം, ശരഭയോഗം, അമലായോഗം, മഹായോഗം, അതിമാനുഷയോഗം, നിപുണയോഗം, സുഖവിത്തയോഗം, മഹാഭാഗ്യയോഗം, പര്‍വ്വതയോഗം, കാഹളയോഗം, ശശിമംഗലയോഗം, അഖണ്ഡസാമ്രാജ്യയോഗം, ശംഖയോഗം, ബുധശുക്രയോഗം, വരാഹയോഗം, രാജയോഗം, ശ്രേഷ്ഠയോഗം, നീചഭംഗരാജയോഗം, കേദാരയോഗം, പാശയോഗം, കുജ-ബുധ-ശുക്രയോഗം, രവി- കുജയോഗം, കുജ-ശുക്രയോഗം, രവി-ഗുരു-ബുധയോഗം, ചാമരയോഗം, വീണായോഗം, കുജ- ബുധയോഗം, സരസ്വതി യോഗം, ലക്ഷ്മീയോഗം എന്നിങ്ങനെ പല യോഗങ്ങളും ജ്യോതിഷാചാര്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ പല യോഗങ്ങള്‍ വേറെയും ഉണ്ട്.

** ** **

വിറകുപുര പണിയുമ്പോള്‍?


ചോദ്യം: എനിക്ക് ഒരു വിറകുപുരയുംകൂടി പണിയണമെന്ന് ഉണ്ട്. ഇതിന് കണക്കും സ്ഥാനവും നോക്കേണ്ടതുണ്ടോ?
---- ശങ്കരന്‍കുട്ടി, ശാസ്തമംഗല്യം

ഉത്തരം: വീട് പണിയുമ്പോള്‍ കണക്കും സ്ഥാനവും നോക്കുന്നതുപോലെ വിറകുപുരയും പണിയുമ്പോഴും കണക്കും സ്ഥാനവും നോക്കുന്നതാണ് നല്ലത്.

ബാബുനായര്‍, പാലാ
മൊ: 9447136975 .

Ads by Google
Saturday 14 Jul 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW