Sunday, November 18, 2018 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 03.11 PM

വിജയ് മല്യ 'സമാര്‍ട്ട്' ആണെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഒറാം; വിവാദമായപ്പോള്‍ അബ്ദധം പറ്റിയാണെന്ന് തിരുത്തും

Vijay Mallya

ന്യുഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ ആളൊരു 'സ്മാര്‍ട്ട്' ആണെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഒറാം. ബാങ്ക് വായ്പ ഉപയോഗിച്ച് വിജയകരമായി സംരംഭങ്ങള്‍ നടത്തി സമര്‍ത്ഥരാകാമെന്ന് പട്ടികജാതി, ആദിവാസി വിഭാഗത്തില്‍പെട്ടവരെ ബോധവത്കരിക്കുന്നതിടെയാണ് മല്യയെ ഒറാം പുകഴ്ത്തിയത്. വെള്ളിയാഴ്ച നാഷണല്‍ ട്രൈബല്‍ എന്റര്‍പ്രണോഴ്‌സ് കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിടെയാണ് ഒറാം മലയെ 'സ്മാര്‍ട്ട്' ആക്കിയത്.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും രാഷ്ട്രീയത്തിലും എല്ലാം സംവരണമുണ്ട്. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. നമ്മുക്കും സംരംഭകരാകാന്‍ കഴിയണം. നമ്മളും ബുദ്ധിശാലികളാകണം. സമര്‍ത്ഥരാകണം. അറിവ് നേടണം. അറിവ് ശക്തിയാണ്. അറിവ് നേടുന്നവര്‍ അധികാരവും നിയന്ത്രിക്കുന്നു.

എല്ലാവരും വിജയ് മല്യയെ വിമര്‍ശിക്കുന്നു. എന്നാല്‍ മല്യയ്ക്ക് എന്തുപറ്റി. അയാള്‍ സമര്‍ത്ഥനാണ്. അയാള്‍ ബുദ്ധിശാലികളെ ജോലിക്കാരാക്കി. അയാള്‍ ബാങ്കുകളെയും രാഷ്ട്രീയക്കാരേയും സര്‍ക്കാരിനെയും എല്ലാം ഉപയോഗിച്ച് എല്ലാം ചെയ്യുന്നു. അയാള്‍ അവരെ വിലക്കെടുത്തു. ആരാണ് സമര്‍ത്ഥരാകുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നത്. ബാങ്കുകളെയും ഭരണത്തെയും സ്വാധീനിക്കുന്നതില്‍ നിന്ന് ആരാണ് നിങ്ങളെ വിലക്കുന്നതെന്നും ജുവല്‍ ഒറാം ചോദിച്ചു.

ഇത് വിവാദമായതോടെയാണ് നിലപാട് തിരുത്തി അദ്ദേഹം രംഗത്തെത്തിയത്. വിജയ് മല്യയുടെ പേര് താന്‍ അബദ്ധവശാല്‍ പറഞ്ഞുപോയതാണ്. മറ്റാരുടേയെങ്കിലും പേരായിരുന്നു പറയേണ്ടിയിരുന്നത്. തനിക്ക് തെറ്റുപറ്റിയതാണ്-ജുവല്‍ ഒറാം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW