Sunday, November 18, 2018 Last Updated 57 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 08.57 PM

‘മലബാറി’നുവേണ്ടി ബംഗാളില്‍ തമ്മില്‍ത്തല്ല്; 'മലബാര്‍' ആരുടെയും കുത്തകയല്ലെന്ന് ഒടുവില്‍ കോടതി: ഒരു ബിരിയാണിക്കഥ

uploads/news/2018/07/233082/biriyani2.jpg

ന്യൂഡല്‍ഹി : കേരള, തമിഴ്‌നാട് വിപണികള്‍ മുന്നില്‍ക്കണ്ട് ബിരിയാണിയരിക്ക് 'മലബാര്‍' എന്നു പേരിട്ട ബംഗാള്‍ കമ്പനികളുടെ തര്‍ക്കം സുപ്രീം കോടതി തീര്‍പ്പാക്കി. പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡും ബരോമ അഗ്രോ പ്രൊഡക്ട്‌സുമാണ് 'മലബാറി'നായി ഏറ്റുമുട്ടിയത്. തങ്ങള്‍ 2001 മുതല്‍ 'മലബാര്‍' ബിരിയാണിയരി വില്‍ക്കുന്നവരാണെന്നും എതിര്‍കക്ഷി 'മലബാര്‍ ഗോള്‍ഡ്' എന്ന പേര് ഉപയോഗിക്കുന്നതു തടയണമെന്നുമാണ് പരാഖ് ഹൈക്കോടതിയിലാവശ്യപ്പെട്ടത്.

വാദം കേട്ട സിംഗിള്‍ ബെഞ്ച്, 'മലബാര്‍' എന്നു ബരോമ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി വിലക്കി. ഉത്തരവില്‍ ഇടപെടാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ചും പറഞ്ഞു. എന്നാല്‍, പരാഖിന്റെ വാദം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും 'മലബാര്‍' ആരുടെയും കുത്തകയല്ലെന്നും വിലക്കു നീക്കണമെന്നും ബരോമ വീണ്ടും അപേക്ഷിച്ചു. പേരു മാറ്റാന്‍ പറ്റില്ല, അല്പസ്വല്പം പരിഷ്‌കാരങ്ങളാവാമെന്നും അവര്‍ വ്യക്തമാക്കി. അതു സമ്മതിച്ച കോടതി ഇടക്കാല ഉത്തരവു പരിഷ്‌കരിച്ചു: ബരോമയ്ക്ക് ആ പേരിനൊപ്പം 'മലബാര്‍' എഴുതാം. 'മലബാര്‍' എന്ന വാക്കിനു മറ്റുള്ളവയെക്കാള്‍ 25% വലുപ്പം കൂടാം. അത് ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചു. അതിനെതിരെ പരാഖ് സുപ്രീം കോടതിയെ സമീപിച്ചു.

ട്രേഡ് മാര്‍ക്ക് റജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ 'മലബാര്‍' എന്നത് തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ട വാക്കല്ലെന്ന് പരാഖ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. മലബാര്‍ കോസ്റ്റ്, മലബാര്‍ മണ്‍സൂണ്‍ തുടങ്ങിയ പേരുകളില്‍ ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡുകള്‍ക്ക് റജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് ബരോമ വാദിച്ചു. 'മലബാര്‍' ആരുടെയും കുത്തകയല്ലെന്നും രണ്ടു കക്ഷികളുടെയും ഉല്‍പന്ന പായ്ക്കറ്റിന്‍മേല്‍ 'മലബാര്‍' എന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. തര്‍ക്കിച്ച രണ്ടു കമ്പനികള്‍ക്കും 'മലബാര്‍' ഉപയോഗിക്കാമെന്ന് ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍. ഭാനുമതി എന്നിവരുടെ ബെഞ്ച് വിധിച്ചു.

Ads by Google
Friday 13 Jul 2018 08.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW