Thursday, September 20, 2018 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 08.15 PM

പാക്കിസ്താന്റെ വിധി മാറ്റിയെഴുതാന്‍ ഒപ്പം നില്‍ക്കണമെന്ന് നവാസ് ഷെരീഫ് : മകള്‍ക്കൊപ്പമുള്ള മടങ്ങിവരവിനിടെ അഭ്യര്‍ത്ഥനയുമായി വീഡിയോ

Nawaz Sharif,  Pakistan

ലാഹോര്‍: രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് അനുയായികളോട് അഭ്യര്‍ത്ഥിച്ച് പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മകള്‍ക്കൊപ്പം ലണ്ടനില്‍ നിന്ന് പാക്കിസ്താനിലേയ്ക്കുള്ള യാത്രയ്ക്കിടെ ട്വീറ്റ് ചെയ്ത വീഡിയോയിലാണ് നവാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന.

പത്തു വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട കാര്യം എനിക്കറിയാം. പാക്കിസ്താനിലെത്തിയാല്‍ ജയിലിലേക്ക് പോകേണ്ടി വരുമെന്നും തനിക്ക് വ്യക്തതയുണ്ട്. എന്നാല്‍ താന്‍ പ്രവര്‍ത്തിച്ചത് പാക്കിസ്താനിലെ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് മനസിലാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പാക്കിസ്താന്‍ മുസ്ലീം ലീഗ് (എന്‍) നേതാവുമാണ് ലണ്ടനില്‍ നിന്ന് പാക്കിസ്താനിലേക്ക് വരുന്നത്.

പനാമ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ അഴിമതിക്കേസില്‍ നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയത്തിന് എട്ടു വര്‍ഷവുമാണ് തടവ്. ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും പാക്കിസ്താനിലേക്ക് മടങ്ങിയെത്തുന്നത്. പനാമ വെളിപ്പെടുത്തലുമായുണ്ടായ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവാസ് ഷെരീഫിന്റെ വാദം. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തു നിന്നാണ് ഷെരീഫും മകള്‍ മറിയവും പാക്കിസ്താനിലേക്ക് തിരിച്ചത്. പാക്കിസ്താനിലെത്തിയാല്‍ വിമാനതതാവളത്തില്‍ വെച്ചു തന്നെ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW