Wednesday, November 07, 2018 Last Updated 35 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 02.13 PM

'സിആര്‍-7' നു വേണ്ടി സ്ഥാനത്യാഗം ..: റോണോയ്ക്കായി സ്വന്തം ജേഴ്‌സി അഴിച്ച് കൊളംബിയന്‍ താരം

Ronaldo,  Juventus No.7, Cuadrado

'സിആര്‍7' എന്നത് ലോക ഫുട്‌ബോളില്‍ ഒരു ബ്രാന്‍ഡ് ആയി, ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സിആര്‍ 7 എന്ന ചുരുക്കപ്പേരിലാണ് ആരാധക മനസില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒമ്പത് വര്‍ഷം നീണ്ട റയലിന്റെ വേഷം അഴിച്ചാണ് ലോകകപ്പ് തോല്‍വിക്കു പിന്നാലെ യുവന്റസിലേക്ക് ചേക്കേറിയത്.

റയല്‍ മാഡ്രിഡില്‍ നിന്നും 130 ദശലക്ഷം യൂറോയ്ക്കാണ് യുവന്റസിലേക്ക് റോണോ ചേക്കേറിയത്. യുവന്റസിലേക്ക് എത്തിയ ഇതിഹാസതാരത്തിനുവേണ്ടി ടീമിലെ താരത്തിന്റെ സ്ഥാനത്യാഗമാണ് വാര്‍ത്തയാകുന്നത്. കൊളംബിയന്‍ താരമായ ജുവാന്‍ കുഡ്രാഡോ ഇതുവരെ കൈവശം വെച്ചിരുന്ന ജേഴ്‌സി നമ്പര്‍ '7' ആണ് റോണോയ്ക്കായി സമ്മാനിച്ചത്. സിആര്‍-7 എന്ന റോണോയുടെ ബ്രാന്‍ഡ് നഷ്ടമാകാതിരിക്കാനായിരുന്നു കുഡ്രാഡോയുടെ സ്ഥാനത്യാഗം. റോണോയുടെ ഇഷ്ട നമ്പരാണ് ഏഴ്. റയലിലും, പോര്‍ച്ചുഗലിനുമായി കളിക്കുമ്പോളെല്ലാം റൊണാള്‍ഡോ ഏഴാം നമ്പര്‍ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്.

ഇതിഹാസത്തിനായി സ്വന്തം ജേഴ്‌സി നമ്പര്‍ നല്‍കാനുള്ള തീരുമാനം കുഡ്രോഡോ സ്വയമെടുത്തതാണ്. സ്വീകരിക്കുന്നതിനതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച താരം പുതിയ സാഹസികതയ്ക്ക് എല്ലാ ആശംസകളും അറിയിച്ചു.

നേരത്തെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ 222 ഡോളര്‍ മില്യണ്‍ തുകയ്ക്ക് പാരിസ് സെയ്ന്റ്-ജര്‍മ്മന്‍ എഫ്‌സിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ജാവിയര്‍ പാസ്‌റ്റോര്‍ തന്റെ ജേഴ്‌സി നമ്പര്‍ 10 നെയ്മറിനായി നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW