Monday, April 22, 2019 Last Updated 47 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 03.00 PM

സ്വാദിഷ്ഠമായ പ്രോണ്‍സ് ചട്ടി കറി തയാറാക്കാം

uploads/news/2018/07/233045/cokryTips130718.jpg

പ്രോണ്‍സ് ചട്ടി കറി

ആവശ്യമുള്ള സാധനങ്ങള്‍


കൊഞ്ച് വൃത്തിയാക്കിയത് - 500 ഗ്രാം
കടുക് - അര ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് - രണ്ട്
ഉലുവ - കാല്‍ ടീസ്പൂണ്‍
സവാള - ഒന്ന് (ഇടത്തരം)
കറിവേപ്പില- രണ്ട് കതിര്‍
കുടംപുളി - ഒരു കഷണം
ഇഞ്ചി - ഒരു കഷണം
പച്ചമുളക്- ഒന്ന് (നെടുകെ പിളര്‍ന്നത്)
കാശ്മീരി മുളകുപൊടി - നാല് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
വെള്ളം - അര കപ്പ്
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) - ഒന്നര കപ്പ്
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം


മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും ഇട്ട് പൊട്ടിക്കുക. സവാള, പച്ചമുളക്,കറിവേപ്പില, ഇഞ്ചി എന്നിവ ഇട്ട് രണ്ട് മിനിറ്റ് ഇളക്കുക. അതിലേക്ക് കാശ്മീരി മുളകുപൊടി,മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് തീ കുറച്ച് ഒരു മിനിറ്റ് വയ്ക്കുക. ശേഷം തക്കാളിയിട്ട് ഇളക്കി വേവിക്കുക. അതിനു ശേഷം കൊഞ്ചും കുടംപുളിയും ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വച്ച് മൂന്നു മിനിറ്റ് വേവിക്കുക. കൊഞ്ച് വെന്ത് ഗ്രേവി കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തീ അണയ്ക്കാം. ചൂടോടെ ചപ്പാത്തിയ്‌ക്കൊപ്പമോ ചോറിനൊപ്പമോ വിളമ്പാം.

Sunil
Executive Chef

Ads by Google
Friday 13 Jul 2018 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW