Thursday, September 20, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.17 AM

"സിനിമാ ക്വട്ടേഷന്‍" നടപ്പാക്കി സി.ഐ; പ്രതിഫലം 25 ലക്ഷം

uploads/news/2018/07/232906/2.jpg

തിരുവനന്തപുരം: സിനിമാ നിര്‍മാതാവിന്‌ ഒരുകോടി രൂപ വാങ്ങിക്കൊടുക്കാന്‍ സംസ്‌ഥാനം കടന്ന്‌ സി.ഐയുടെ നേതൃത്വത്തില്‍ "ക്വട്ടേഷന്‍". ദൗത്യം പൂര്‍ത്തിയാക്കിയ പോലീസ്‌ സംഘത്തിനു കിട്ടിയ കമ്മീഷന്‍ കാല്‍ക്കോടി രൂപ.
മംഗലാപുരം സ്വദേശിയില്‍നിന്നു കിട്ടാനുള്ള ഒരുകോടി രൂപ ഈടാക്കാനാണു കോട്ടയം ജില്ലയിലെ ഒരു സി.ഐയെ നിര്‍മാതാവ്‌ സമീപിച്ചത്‌. പണം വാങ്ങിത്തന്നാല്‍ നാലിലൊന്ന്‌ കമ്മീഷന്‍ എന്നതായിരുന്നു വാഗ്‌ദാനം. തുടര്‍ന്ന്‌ സഹപ്രവര്‍ത്തകരുമായി ആലോചിച്ച്‌ സി.ഐ. ക്വട്ടേഷന്‍ ഏറ്റെടുത്തു. രണ്ടു വാഹനങ്ങളില്‍ സി.ഐയും രണ്ടു വനിതകള്‍ ഉള്‍പ്പെടെ നാലു സി.പി.ഒമാരും മംഗലാപുരത്തേക്കു തിരിച്ചു. നിര്‍മാതാവിന്റെ ആളുകളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെ മംഗലാപുരത്തുനിന്ന്‌ ഇരയെ പിടികൂടി. തുടര്‍ന്നു സിനിമാ സ്‌റ്റൈലില്‍ത്തന്നെ കൈകാലുകള്‍ ബന്ധിച്ച്‌ കാറില്‍ കിടത്തി കോട്ടയത്തെത്തിച്ചു. ആഡംബരവാഹനങ്ങളിലെ യാത്രയ്‌ക്കു മദ്യമടക്കം ഒന്നിനും കുറവില്ലായിരുന്നു.
സംഘം കോട്ടയത്തെത്തിയതിനു പിന്നാലെ മംഗലാപുരത്തുനിന്ന്‌ ഇരയുടെ ബന്ധുക്കളും പാഞ്ഞെത്തി. ഒരുകോടി രൂപ നിര്‍മാതാവിനു നല്‍കി ഇവര്‍ "ബന്ദി"യുമായി സ്‌ഥലംവിട്ടു. 25 ലക്ഷം രൂപ അപ്പോള്‍തന്നെ നിര്‍മാതാവ്‌ സി.ഐയുടെ സംഘത്തിനു നല്‍കി. രഹസ്യവിവരത്തേത്തുടര്‍ന്ന്‌ ഇന്റലിജന്‍സ്‌ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം ശരിയാണെന്നു വ്യക്‌തമായി.
എന്നാല്‍, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കടുത്തനടപടി സ്വീകരിക്കുമെന്നുമാണു കോട്ടയം ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറിന്റെ പ്രതികരണം. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരുടെ പട്ടികയിലുള്ള സി.ഐയാണു ക്വട്ടേഷന്‍ "തിരക്കഥ"യിലെ നായകന്‍.

എസ്‌. നാരായണന്‍

Ads by Google
Friday 13 Jul 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW