Friday, July 13, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.14 AM

വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി, രക്ഷപ്പെട്ടവരില്‍ മലയാളികളും

uploads/news/2018/07/232889/8.jpg

മുംബൈ: ബംഗളുരു ആകാശത്ത്‌ ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴയ്‌ക്ക്‌ ഒഴിവായതോടെ രക്ഷപ്പെട്ടതു മലയാളികള്‍ അടക്കം ഏകദേശം 330 യാത്രക്കാര്‍. ബംഗളുരു-കൊച്ചി, കോയമ്പത്തൂര്‍-ഹൈദരാബാദ്‌ എ 320 വിമാനങ്ങളാണ്‌ ആകാശത്ത്‌ ആശങ്കവിതച്ചത്‌. രണ്ടു വിമാനങ്ങളും തമ്മിലുള്ള അകലം 200 അടി മാത്രമുള്ളപ്പോഴാണ്‌ അപായം തിരിച്ചറിഞ്ഞ്‌ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയത്‌. ചൊവ്വാഴ്‌ച നടന്ന സംഭവം ഇന്നലെയാണു പുറംലോകം അറിയുന്നത്‌.
ബംഗളുരു-കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരും കോയമ്പത്തൂര്‍ -ഹൈദരാബാദ്‌ വിമാനത്തില്‍ 162 യാത്രക്കാരുമാണ്‌ ഉണ്ടായിരുന്നത്‌. ആകാശമധ്യേയുള്ള കൂട്ടയിടി ഒഴിവാക്കാനുള്ള കോക്‌പിറ്റിലെ സംവിധാനം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയതോടെയാണു കൂട്ടയിടി ഒഴിവായത്‌.

Ads by Google
Friday 13 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW