Wednesday, December 12, 2018 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.14 AM

തരൂര്‍ പാകിസ്‌താനിലേക്ക്‌ പോകൂ, തരാറിനൊപ്പം കഴിയാം: സ്വാമി

uploads/news/2018/07/232888/7.jpg

ന്യൂഡല്‍ഹി: ശശി തരൂരിന്റെ മനോനില തെറ്റിയെന്നും വിദഗ്‌ധ ഡോക്‌ടറുടെ സേവനം തേടേണ്ട സമയം അതിക്രമിച്ചെന്നും ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി. ഭാര്യ സുനന്ദാ പുഷ്‌കറിനു തീരാവേദന സമ്മാനിച്ച മെഹര്‍ തരാര്‍ കഴിയുന്ന പാകിസ്‌താനിലേക്കു തരൂര്‍ കൂടി പോകുന്നതാണു നല്ലതെന്നും സ്വാമി പറഞ്ഞു. തരൂരിന്റെ "ഹിന്ദു പാകിസ്‌താന്‍" പരാമര്‍ശത്തിലായിരുന്നു സ്വാമിയുടെ രൂക്ഷപ്രതികരണം.
"ഹിന്ദു പാകിസ്‌താന്‍" എന്ന തരൂരിന്റെ പ്രസ്‌താവന അദ്‌ഭുതപ്പെടുത്തുന്നതാണ്‌. "വൈ അയാം എ ഹിന്ദു" എന്ന പേരില്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ സ്വന്തം പുസ്‌തകത്തില്‍ ഈ വിഷയത്തെക്കുറിച്ച്‌ തരൂര്‍ വിശദീകരിച്ചിട്ടുണ്ടെന്നതാണ്‌ വിചിത്രം. ഹിന്ദുക്കള്‍ക്ക്‌ ഒരിക്കലും ഏകാധിപതികളാകാന്‍ കഴിയില്ല- സ്വാമി പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവും പാകിസ്‌താനിലെ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധവും ചൂണ്ടിക്കാട്ടാനും സ്വാമി മറന്നില്ല. ഏതു വനിതയുടെ പേരിലാണോ തരൂര്‍ ഭാര്യ സുനന്ദയെ നിരന്തരം വേദനിപ്പിച്ചിരുന്നത്‌; അവരും ഒരു പാകിസ്‌താനിയാണെന്നു വിസ്‌മരിക്കരുത്‌. അത്തരം ബന്ധങ്ങള്‍ തുടരുന്നതില്‍ തല്‍പരനാണെങ്കില്‍ തരൂര്‍ പാകിസ്‌താനിലേക്കു പോകുന്നതില്‍ എന്താണു തെറ്റ്‌. അടുത്തിടെ സമര്‍പ്പിച്ച കുറ്റപത്രം തരൂരിന്റെ സമനില തെറ്റിച്ചിരിക്കുന്നു. രാജ്യത്തിന്റെ യശസുയര്‍ത്താനുള്ള പ്രയത്നവുമായി പ്രധാനമന്ത്രി ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു എം.പി. നടത്തിയ "ഹിന്ദു പാകിസ്‌താന്‍" പരാമര്‍ശം ഏല്‍പ്പിച്ച ആഘാതം വിവരണാതീതമാണ്‌- സ്വാമി വ്യക്‌തമാക്കി.

Ads by Google
Friday 13 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW